തിരുവനന്തപുരം: ഓണക്കാലത്ത് ഗാർഹിക പാചകവാതക വിതരണത്തിനുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിക്ക് കത്തയച്ചു. നിലവിൽ ഗാർഹിക ഇന്ധന ബുക്കിങ്ങിനുള്ള കാത്തിരിപ്പ് സമയം ഗ്രാമപ്രദേശങ്ങളിൽ 45 ദിവസവും നഗരങ്ങളിൽ 25 ദിവസവുമാണ്.
ഓണക്കാലത്ത് ശരാശരി ഉപയോഗത്തേക്കാൾ കൂടുതൽ പാചകവാതകം ആവശ്യമായി വരുന്നതിനാൽ ഈ നിയന്ത്രണം കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ സംസ്ഥാനത്ത് എൽ.പി.ജി. ക്ഷാമം ഒഴിവാക്കാനായി ഗ്യാസ് റീഫിൽ ബുക്കിങ്ങിന് ഏർപ്പെടുത്തിയിരിക്കുന്ന കാത്തിരിപ്പ് സമയ നിയന്ത്രണങ്ങൾ ഉടനടി പിൻവലിക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































