മാവൂരിൽ നിയന്ത്രണംവിട്ട കാർ കടകളിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; മൂന്നുപേർക്ക് പരിക്ക്

മാവൂരിൽ നിയന്ത്രണംവിട്ട കാർ കടകളിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; മൂന്നുപേർക്ക് പരിക്ക്
മാവൂരിൽ നിയന്ത്രണംവിട്ട കാർ കടകളിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; മൂന്നുപേർക്ക് പരിക്ക്
Share  
എഴുത്ത്

News desk

2026 Aug 12, 08:17 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാവൂർ: മാവൂർ-കോഴിക്കോട് റോഡിൽ പാറമ്മൽ അങ്ങാടിയിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി കടകളിലേക്ക് പാഞ്ഞുകയറി മൂന്നുപേർക്ക് പരിക്കേറ്റു. പാറമ്മൽ സ്വദേശികളായ വായോളി അഹമ്മദ് (63), കട ഉടമ പുല്ലിൽതൊടി പി.ടി. മുഹമ്മദ് (63), കാർ യാത്രക്കാരി കുനിയിൽ സ്വദേശി ഫാത്തിമ ഷബിൻ എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു അപകടം.


​കോഴിക്കോട് ഭാഗത്തുനിന്ന് കുനിയിലിലേക്ക് പോവുകയായിരുന്ന ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്. ജോലി കഴിഞ്ഞ് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന അഹമ്മദിനെ ഇടിച്ചുതെറിപ്പിച്ച കാർ, സമീപത്തെ ബിസ്മി ബുക്ക് സ്റ്റാളിലേക്കും സി.എം. ചിക്കൻ സ്റ്റാളിലേക്കും പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു കടകളും പൂർണമായി തകരുകയും കാർ റോഡിലേക്ക് തലകീഴായി മറിയുകയും ചെയ്തു.


​അപകടവിവരമറിഞ്ഞെത്തിയ മാവൂർ പോലീസും ഫയർഫോഴ്സും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് മാവൂർ-കോഴിക്കോട് റോഡിൽ തടസ്സപ്പെട്ട ഗതാഗതം ക്രെയിൻ ഉപയോഗിച്ച് വാഹനം നീക്കിയ ശേഷമാണ് പുനഃസ്ഥാപിച്ചത്.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur