കൂടത്തായിപ്പാലം പുനർനിർമിക്കാൻ തുക വകയിരുത്തും; പൊതുമരാമത്ത് പ്രവൃത്തികൾ വേഗത്തിലാക്കാൻ നിർദേശം

കൂടത്തായിപ്പാലം പുനർനിർമിക്കാൻ തുക വകയിരുത്തും; പൊതുമരാമത്ത് പ്രവൃത്തികൾ വേഗത്തിലാക്കാൻ നിർദേശം
കൂടത്തായിപ്പാലം പുനർനിർമിക്കാൻ തുക വകയിരുത്തും; പൊതുമരാമത്ത് പ്രവൃത്തികൾ വേഗത്തിലാക്കാൻ നിർദേശം
Share  
എഴുത്ത്

News desk

2026 Aug 12, 08:16 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊടുവള്ളി: ഓമശ്ശേരി-താമരശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ കൂടത്തായിപ്പാലം പുനർനിർമിക്കുന്നതിനായി ആവശ്യമായ തുക വകയിരുത്തുമെന്ന് പൊതുമരാമത്തുവകുപ്പ് മന്ത്രി ഉറപ്പുനൽകിയതായി പി.കെ. ഫിറോസ് എം.എൽ.എ. അറിയിച്ചു. തിരുവനന്തപുരത്ത് ചേർന്ന മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ പാലത്തിന് ബലക്ഷയം ഉള്ളതിനാൽ പുതിയ പാലം നിർമിക്കുന്നതിനൊപ്പം അടിയന്തര അറ്റകുറ്റപ്പണികളും സുരക്ഷാനടപടികളും സ്വീകരിക്കും.


​ഊരാളുങ്കൽ സൊസൈറ്റി ഏറ്റെടുത്ത് നിർമാണം മന്ദഗതിയിലായ പരപ്പൻപൊയിൽ-കാരക്കുന്നത്ത് റോഡ്, ആർ.ഇ.സി.-കൂടത്തായി റോഡ്, പടനിലം പാലം, വെള്ളച്ചാൽ-തെക്കെതൊടിക പാലം ഉൾപ്പെടെയുള്ള പ്രവൃത്തികൾ സമയബദ്ധമായി പൂർത്തിയാക്കാൻ മന്ത്രി നിർദേശം നൽകി. സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയ റോഡുകളുടെ ഭരണാനുമതിയും കൊടുവള്ളി സിറാജ് ബൈപ്പാസ് റോഡിന്റെ റവന്യൂ ഭരണാനുമതിയും വേഗത്തിലാക്കും.


​താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ മാതൃ-ശിശു ആരോഗ്യ ബ്ലോക്കിന്റെ ഒന്നാംഘട്ട നിർമാണത്തിനായുള്ള 3.74 കോടി രൂപയുടെ പ്രവൃത്തി ഉടൻ ടെൻഡർ ചെയ്യും. കൂടാതെ മണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിനായി 1.64 കോടി രൂപയുടെ സ്പെഷ്യൽ പാക്കേജിനും അനുമതി നൽകിയിട്ടുണ്ട്.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur