പേരാമ്പ്ര: ഓണമെത്തിയിട്ടും സ്കൂൾ യൂണിഫോം നെയ്ത വകയിൽ ഒൻപതു മാസത്തെ കൂലിക്കുടിശ്ശിക ലഭിക്കാത്തത് മാണിക്കോത്തെ കൈത്തറി നെയ്ത്തുതൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. മാണിക്കോത്ത് വീവേഴ്സ് സൊസൈറ്റി മുഖേനയും ഹാൻവീവിനുമായി തുണി നെയ്തുനൽകിയ തൊഴിലാളികളാണ് വേതനമില്ലാതെ വലയുന്നത്. സൊസൈറ്റിയിൽ നിന്ന് തുണി നൽകുമ്പോൾ കൂലിയുടെ 40 ശതമാനം മാത്രമാണ് ലഭിക്കുന്നത്. ഫണ്ട് അനുവദിക്കാത്തതാണ് കുടിശ്ശിക നീളാൻ കാരണമെന്ന് കൈത്തറി ഡയറക്ടറേറ്റ് അറിയിച്ചു.
ഏഴുവർഷം മുൻപ് നിശ്ചയിച്ച തുച്ഛമായ കൂലിയാണ് ഇപ്പോഴും ലഭിക്കുന്നത്. 2019 മാർച്ച് മുതൽ പ്രൊഡക്ഷൻ ഇൻസെന്റീവും കുടിശ്ശികയാണ്. പയ്യോളിയിലെ നൂൽബാങ്കിനെയാണ് നൂലിനായി ആശ്രയിക്കുന്നത്. ആവശ്യത്തിന് നൂൽ ലഭിക്കാത്തതും, നൂൽ നിറംമുക്കാൻ കണ്ണൂർ വളപട്ടണം വരെ പോകേണ്ടിവരുന്നതും ചെലവ് വർധിപ്പിക്കുന്നു.
കുറഞ്ഞ വരുമാനവും കൂലി കിട്ടാൻ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നതും കാരണം പുതിയ തലമുറ ഈ മേഖലയിലേക്ക് തിരിഞ്ഞുനോക്കുന്നില്ല. പരിശീലനം പൂർത്തിയാക്കിയവരാരും ഇവിടെ തുടരുന്നില്ലെന്നും, ഒരുകാലത്ത് മുന്നൂറോളം പേരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ സൊസൈറ്റി വർക്ക് ഷെഡിലും വീടുകളിലുമായി മുപ്പതിലധികം പേർ മാത്രമാണ് അവശേഷിക്കുന്നതെന്നും തൊഴിലാളികൾ വ്യക്തമാക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































