കോഴിക്കോട് ബൈപ്പാസിൽ അറവുമാലിന്യം തള്ളി സമൂഹവിരുദ്ധർ; ദുരിതത്തിലായി നാട്ടുകാർ

കോഴിക്കോട് ബൈപ്പാസിൽ അറവുമാലിന്യം തള്ളി സമൂഹവിരുദ്ധർ; ദുരിതത്തിലായി നാട്ടുകാർ
കോഴിക്കോട് ബൈപ്പാസിൽ അറവുമാലിന്യം തള്ളി സമൂഹവിരുദ്ധർ; ദുരിതത്തിലായി നാട്ടുകാർ
Share  
എഴുത്ത്

News desk

2026 Aug 11, 08:57 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: ബൈപ്പാസിലെ മൊകവൂർ കുനിമ്മൽത്താഴം ജനവാസമേഖലയിൽ സമൂഹവിരുദ്ധർ വൻതോതിൽ അറവു-കോഴി മാലിന്യങ്ങൾ തള്ളി. സ്നേഹ റസിഡൻസ് പരിധിയിൽ ബൈപ്പാസിൽ തള്ളിയ മാലിന്യം, ഡ്രെയിനേജ് വഴി സർവീസ് റോഡിലേക്കും പരിസരത്തെ വീട്ടുപറമ്പുകളിലേക്കും ഒഴുകിയെത്തിയതോടെ പ്രദേശവാസികൾ കടുത്ത ദുർഗന്ധവും ദുരിതവും അനുഭവിക്കുകയാണ്. താമരശ്ശേരിയിലെ കോഴിമാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ച സാഹചര്യത്തിലാണ് മാലിന്യം വഴിവക്കിൽ ഉപേക്ഷിച്ചതെന്നാണ് സംശയിക്കുന്നത്.


​സംഭവമറിഞ്ഞ് കോർപ്പറേഷൻ ആരോഗ്യവിഭാഗം സ്ഥലത്തെത്തി ബ്ലീച്ചിങ് പൗഡർ വിതറുകയും, ദേശീയപാതാ അതോറിറ്റിയുടെ ഹൈവേ പട്രോളിങ് സംഘം പരിശോധന നടത്തുകയും ചെയ്തു. എലത്തൂർ പോലീസിലും വിഷയത്തിൽ പരാതി നൽകിയിട്ടുണ്ട്. നിലവിൽ മൊകവൂർ ഭാഗത്ത് അമ്പതംഗ സ്ക്വാഡിന്റെ രാത്രികാല പരിശോധന നടക്കുന്നുണ്ടെങ്കിലും ഇത്തരം നിയമലംഘനങ്ങൾ തുടരുകയാണ്. പൊതുവിടങ്ങളിൽ മാലിന്യം തള്ളുന്നത് ശിക്ഷാർഹമാണെന്നും വാഹനങ്ങൾ പിടിച്ചെടുക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.


​നിലവിൽ മറ്റ് ജില്ലകളിലെ സംസ്കരണ കേന്ദ്രങ്ങളിലേക്ക് കോഴിമാലിന്യം കൊണ്ടുപോകാൻ അനുമതി നൽകിയിട്ടുണ്ടെന്ന് ജില്ലാ ശുചിത്വ മിഷൻ വ്യക്തമാക്കി. കൂടാതെ കോർപ്പറേഷൻ പരിധിയിൽ കോഴി-അറവുമാലിന്യ ശേഖരണത്തിനായി ഉടൻ തന്നെ താല്പര്യപത്രം ക്ഷണിക്കുമെന്നും സെപ്റ്റംബറോടെ ഇത് പ്രാവർത്തികമാകുമെന്നും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കെ. രാജീവ് അറിയിച്ചു.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur