കൊയിലാണ്ടി: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായുള്ള 11 കിലോമീറ്റർ നന്തി-ചെങ്ങോട്ടുകാവ് ആറുവരി ബൈപ്പാസ് നിർമാണം നീളുന്നതോടെ വാഹനഗതാഗതം പൂർണമായി തുറന്നുകൊടുക്കാനായില്ല. ചെങ്ങോട്ടുകാവിൽ നിർമിച്ച മേൽപ്പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നുണ്ടെങ്കിലും, നന്തി ഭാഗത്ത് നിർമാണം പൂർത്തിയാകാത്തതിനാൽ വടകര ഭാഗത്തുനിന്നുള്ള ദീർഘദൂര വാഹനങ്ങൾക്ക് ബൈപ്പാസിലേക്ക് നേരിട്ട് പ്രവേശിക്കാൻ നിലവിൽ സാധിക്കുന്നില്ല.
നന്തിയിലെ ബൈപ്പാസിന്റെ വടക്കുഭാഗത്തെ സർവീസ് റോഡ് നിർമാണവും പാർശ്വഭിത്തി കോൺക്രീറ്റ് പാനൽ ഉപയോഗിച്ച് കെട്ടിയുയർത്തുന്ന പണികളും ബാക്കിയാണ്. കരാർ കമ്പനിയുടെ പ്ലാന്റ് സ്ഥിതിചെയ്യുന്ന ഈ ഭാഗത്ത് ടാറിങ് കൂടി പൂർത്തിയായാൽ മാത്രമേ ദീർഘദൂര വാഹനങ്ങൾക്ക് ബൈപ്പാസിലേക്ക് കയറാനാകൂ. കൂടാതെ കൊല്ലത്ത് കുന്നോറമലയ്ക്കും കൂമൻതോടിനും ഇടയിലുള്ള 700 മീറ്റർ ഭാഗത്ത് നിർമിച്ച കോൺക്രീറ്റ് മതിലുകൾക്കിടയിൽ മണ്ണിട്ട് ഉയർത്തി ടാറിങ് നടത്തുന്ന പ്രവൃത്തിയും പൂർത്തിയാകാനുണ്ട്.
സർവീസ് റോഡുകളുടെ നിർമാണം പലയിടത്തും മുടങ്ങിയിരിക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മരളൂർ പനച്ചിക്കുന്ന് മുതൽ ഗോപാലപുരം വരെയുള്ള 800 മീറ്റർ ഭാഗത്ത് സർവീസ് റോഡ് നിർമിക്കാത്തതിനെത്തുടർന്ന് പ്രദേശവാസികൾ ആരംഭിച്ച സത്യാഗ്രഹ സമരം 118 ദിവസം പിന്നിട്ടു. ഇവിടുത്തെ പൊതു കിണർ മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും നിർമാണത്തെ ബാധിച്ചിരുന്നു. പന്തലായനി, കോമത്തുകര, ചെങ്ങോട്ടുകാവ്, പൊയിൽക്കാവ്, ചേമഞ്ചേരി എന്നിവിടങ്ങളിലും സർവീസ് റോഡ് നിർമാണം അപൂർണമായി തുടരുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































