കോഴിക്കോട്: വടകരയിൽ അധ്യാപകർ ഉൾപ്പെട്ട എം.ഡി.എം.എ കേസിൽ റിമാൻഡിൽ കഴിയുന്ന അധ്യാപികമാരായ കാവ്യ, നീഷ്മ എന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം നീക്കം ആരംഭിച്ചു. ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി വടകര എൻ.ഡി.പി.എസ് കോടതിയിൽ അപേക്ഷ നൽകും. പ്രതികളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.
നേരത്തെ കസ്റ്റഡിയിൽ വാങ്ങിയ പേരാമ്പ്ര ബി.ആർ.സി മുൻ സ്പെഷ്യലിസ്റ്റ് അധ്യാപിക കീർത്തനയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കാവ്യ, നീഷ്മ എന്നിവരുടെ മൊഴികൾ കൂടി പരിശോധിക്കും. അതേസമയം കേസിൽ റിമാൻഡിലുള്ള കാവ്യ, നീഷ്മ, ജിജിൽ, സഫ്വാൻ എന്നിവർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































