14കാരിയേയും കൂട്ടുകാരിയേയും 23കാരൻ ഒരേദിവസം പീഡിപ്പിച്ചു: 23-കാരൻ പിടിയിൽ; പരാതി നൽകിയത് ഇൻസ്റ്റ അക്കൗണ്ട് ബ്ലോക്ക് ചെയ്തതോടെ

14കാരിയേയും കൂട്ടുകാരിയേയും 23കാരൻ ഒരേദിവസം പീഡിപ്പിച്ചു: 23-കാരൻ പിടിയിൽ; പരാതി നൽകിയത് ഇൻസ്റ്റ അക്കൗണ്ട് ബ്ലോക്ക് ചെയ്തതോടെ
14കാരിയേയും കൂട്ടുകാരിയേയും 23കാരൻ ഒരേദിവസം പീഡിപ്പിച്ചു: 23-കാരൻ പിടിയിൽ; പരാതി നൽകിയത് ഇൻസ്റ്റ അക്കൗണ്ട് ബ്ലോക്ക് ചെയ്തതോടെ
Share  
എഴുത്ത്

News desk

2026 Aug 10, 05:47 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 14 വയസുള്ള രണ്ട് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. കണ്ണൂർ കൂവേരി സ്വദേശി കെ വി അനുരാജ് (23) ആണ് തിരുവനന്തപുരം പോത്തൻകോട് പോലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെയാണ് ഇയാൾ വീട്ടിലെത്തി പീഡിപ്പിച്ചത്. പ്രണയം നടിച്ച് വിദ്യാർത്ഥിനികളുടെ നഗ്ന ദൃശ്യങ്ങളും ഇയാൾ പകർത്തി.


പെൺകുട്ടികളിൽ ഒരാളെ ആദ്യം പരിചയപ്പെട്ട പ്രതി പിന്നീട് കൂട്ടുകാരിയുമായും പരിചയത്തിലായി. ഇരുവരുമായും പ്രണയം നടിച്ച് ലൈംഗിക ബന്ധത്തിനായി കണ്ണൂരിൽ നിന്നും പോത്തൻകോട് എത്തി. വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് അതിജീവിയുടെ വീട്ടിനകത്ത് കയറിയ ഇയാൾ അതിജീവിതയെ പീഡിപ്പിച്ചു. തുടർന്ന് അതിജീവിതയുടെ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് കൂട്ടുകാരിയെയും വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരെയും പീഡിപ്പിച്ചശേഷം രാത്രി 12 മണിയോടെ വീട്ടുകാർ ഉറങ്ങിയപ്പോൾ പ്രതി സ്ഥലം വിട്ടു.


ഈ സംഭവത്തിന് ശേഷം ഇരുവരുടെയും ഇൻസ്റ്റഗ്രാം ഐഡി ഇയാൾ ബ്ലോക്ക് ചെയ്തു. ഇയാൾ മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിൽ ആയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആദ്യത്തെ പെൺകുട്ടിയുടെ വീട്ടുകാർ പോത്തൻകോട് പോലീസിൽ പരാതി നൽകിയതോടെയാണ് രണ്ടാമത്തെ കുട്ടിയുടെ വിവരവും പുറത്തറിഞ്ഞത്. തുടർന്ന് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. കണ്ണൂരിലെത്തിയാണ് പോത്തൻകോട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നിലവിൽ രണ്ട് പോക്സോ കേസുകൾ തളിപ്പറമ്പ് സ്റ്റേഷനിലുണ്ട്.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur