തിരുവനന്തപുരം: യൂണിഫോം വാങ്ങാനെന്ന പേരിൽ സഹപ്രവർത്തകരിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. കെ.എ.പി പത്തനംതിട്ട ബറ്റാലിയനിലെ ഉദ്യോഗസ്ഥനായ ശംഭു ആർ. കൃഷ്ണനെതിരെയാണ് പേരൂർക്കട പൊലീസ് കേസ് എടുത്തത്. തട്ടിയെടുത്ത തുക ഇയാൾ ഓൺലൈൻ ബെറ്റിങ് ഗെയിം കളിച്ച് നശിപ്പിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
എസ്.എ.പി ക്യാമ്പിൽ പരിശീലനത്തിനെത്തിയ ഇയാൾ അവിടുത്തെ യൂണിഫോം കമ്മിറ്റി അംഗമായിരുന്നു. ഈ പദവി ഉപയോഗിച്ച് ട്രെയിനി ഉദ്യോഗസ്ഥരിൽ നിന്ന് പിരിച്ചെടുത്ത പണം ബന്ധപ്പെട്ട സൊസൈറ്റികളിൽ അടയ്ക്കാതെ തട്ടിയെടുക്കുകയായിരുന്നു. പണം നഷ്ടമായവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വിവരങ്ങളും ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെടുത്തിയ കാര്യവും പുറത്തുവന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































