തിരുവനന്തപുരം: ചട്ടങ്ങൾ ലംഘിച്ച് പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു ഔദ്യോഗിക യാത്രാ വിവരങ്ങൾ മറച്ചുവെച്ചതായി റിപ്പോർട്ട്. സർക്കാർ വാഹനങ്ങൾക്ക് നിർബന്ധമായും ലോഗ് ബുക്ക് സൂക്ഷിക്കണമെന്ന നിയമം നിലനിൽക്കെ, ചെയർമാന്റെ ഔദ്യോഗിക വാഹനത്തിന് ലോഗ് ബുക്ക് ഇല്ലെന്നാണ് പുറത്തുവരുന്ന വിവരം. മുൻ ചെയർമാൻ എം.കെ. സക്കീറിന്റെ കാലത്തും ലോഗ് ബുക്ക് സൂക്ഷിച്ചിരുന്നില്ല. കഴിഞ്ഞ ഒൻപത് വർഷമായി തുടരുന്ന ഈ ചട്ടലംഘനം ധനകാര്യ വകുപ്പിന്റെ പരിശോധനയിൽ ചോദ്യം ചെയ്യപ്പെടാതിരുന്നതും വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്.
പി.എസ്.സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ചെയർമാൻ ഉൾപ്പെടെയുള്ളവർ സംശയനിഴലിൽ നിൽക്കുകയും, നൂറിലധികം പരാതികളിൽ എസ്.ഐ.ടി അന്വേഷണം നടത്തുകയും ചെയ്യുന്നതിനിടെയാണ് ഈ ക്രമക്കേടും പുറത്തുവരുന്നത്. യാത്രാ വിവരങ്ങൾ മറച്ചുവെക്കുന്നതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്. വിഷയത്തിൽ ഗവർണറാണ് നടപടിയെടുക്കേണ്ടതെങ്കിലും ധനകാര്യ വകുപ്പിന്റെ തലവൻ കൂടിയായ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































