ഉള്ളിയേരി: ടൗണിലും സമീപ പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായതോടെ യാത്രക്കാരും വിദ്യാർഥികളും ഭീതിയിൽ. ടൗണിലും ബസ് സ്റ്റാൻഡിലും കൂട്ടത്തോടെ തമ്പടിക്കുന്ന നായകൾ പാൽ, പത്ര വിതരണക്കാർക്കും അതിരാവിലെ സ്കൂളുകളിലും ട്യൂഷനും പോകുന്ന കുട്ടികൾക്കും വലിയ ഭീഷണിയാകുന്നു. മാമ്പൊയിൽ, നാറാത്ത്, കന്നൂർ, മുണ്ടോത്ത്, തെരുവത്തുകടവ് തുടങ്ങിയ പ്രദേശങ്ങളിലും സമാന സാഹചര്യമാണ്. റോഡുകളിലും ഇടവഴികളിലും കൂട്ടംകൂടി നിൽക്കുന്ന നായകൾ കാൽനടയാത്രക്കാർക്ക് നേരെ പാഞ്ഞടുക്കുന്നതും ഇരുചക്രവാഹനങ്ങൾക്ക് കുറുകെ ചാടി അപകടമുണ്ടാക്കുന്നതും പതിവായിട്ടുണ്ട്.
മുൻപും പ്രദേശത്ത് രൂക്ഷമായ തെരുവുനായ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. 2023 ജനുവരിയിൽ പാലോറ സ്വദേശി സുരേഷ് ബാബുവിനും, പിന്നീട് മുരളി ഉള്ളിയേരിക്കും തെരുവുനായയുടെ കടിയേറ്റിരുന്നു. ഉള്ളിയേരി എ.എം.എൽ.പി., ജി.എൽ.പി., എ.യു.പി. എന്നീ സ്‌കൂളുകൾ ടൗണിന് സമീപം സ്ഥിതി ചെയ്യുന്നതിനാൽ കുട്ടികളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര ശാശ്വതപരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































