വടകര: സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം ആധാർ ലിങ്ക് ചെയ്ത ദേശസാത്‌കൃത ബാങ്കുകൾ മുഖേനെയാക്കിയ നടപടിയിൽ പ്രൈമറി കോ-ഓപ്പ് സൊസൈറ്റീസ് അസോസിയേഷൻ വടകര താലൂക്ക് കൺവെൻഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സർക്കാറിന്റെ ഈ നീക്കം വയോജനങ്ങളോടുള്ള കടുത്ത വഞ്ചനയാണെന്ന് കൺവെൻഷൻ ആരോപിച്ചു. ടൗൺഹാളിൽ നടന്ന താലൂക്ക് തല യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.കെ. കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി. ദിനേശൻ, പി.കെ. ദിവാകരൻ, സി. ഭാസ്‌കരൻ, കെ.എം. ബാബു, എം.എം. അശോകൻ, കെ.കെ. പാർഥൻ, ലിനീഷ് പാലയാടൻ, പി.പി. ശ്രീധരൻ, വി.പി. ഗോപാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി കെ.കെ. കൃഷ്‌ണൻ (പ്രസിഡന്റ്), കെ.എം. ബാബു, കെ.കെ. പാർഥൻ (വൈസ് പ്രസിഡന്റുമാർ), വി.ദിനേശൻ (സെക്രട്ടറി), വി.പി. ഗോപാലകൃഷ്ണൻ, എം.എം. അശോകൻ, ലിനീഷ് പാലയാടൻ എന്നിവരെ യോഗം തിരഞ്ഞെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































