തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ മത്സത്തൊഴിലാളി ജോണിന് വേണ്ടിയുള്ള തെരച്ചിലിലെ വീഴ്ച ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ വിമർശനവുമായി പി എ മുഹമ്മദ് റിയാസ് എംഎൽഎ. രക്ഷാപ്രവർത്തനത്തിൽ ഏകോപന കുറവ് ഉണ്ടായെന്നും വകുപ്പ് മന്ത്രി ഇവിടെക്ക് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും വിമർശനം. മന്ത്രി ടെക്സ്റ്റയിൽ ഷോപ്പ് ഉദ്ഘാടനം ചെയ്തു നടന്നെന്നും റിയാസ് പറഞ്ഞു. പത്ത് ദിവസമായി തിരഞ്ഞു നോക്കിട്ട്. തീരദേശ മേഖലയെ ഒന്നാകെ അധിക്ഷേപിക്കുന്നു എന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി നടത്തിയ അധിക്ഷേപ പരാമർശത്തിൽ തീരദേശ വാസികളോട് മാപ്പ് പറയണമെന്നും പ്രസ്താവന പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ഗൗരവമായ അനാസ്തയും നിരുത്തരവാദിത്ത സമീപനവുമാണ് ഫിഷറീസ് വകുപ്പ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. കടലിൽ കാണതായവരെ കിട്ടാൻ ദിവസങ്ങൾ എടുക്കുമെന്ന് ഒരു മന്ത്രി പറയുന്നത് അതിന് ഉദാഹരണമാണ്. അഹങ്കാരത്തിന് കൈയ്യും കാലുവെച്ച നിലയിലാണ് മന്ത്രിമാരുടെ സമീപനം. മത്സത്തൊഴിലാളികളെ അപമാനിച്ച മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം'; മുഹമദ് റിയാസ് പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































