വടകര: ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വടകര എക്‌സൈസ് സർക്കിൾ ഓഫീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും (ആർ.പി.എഫ്) ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 4.5 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഓഗസ്റ്റ് 9 ഞായറാഴ്ച രാവിലെ വടകര റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെടുത്തത്.
അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പ്രമോദ് പുളിക്കൂൽ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് സബ് ഇൻസ്‌പെക്ടർ ധന്യ ടി. എം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
എക്‌സൈസ് പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സായിദാസ് കെ.പി, സിവിൽ എക്‌സൈസ് ഓഫീസർമാരായ മുസ്ബിൻ ഇ.എം, ശ്യാം രാജ് എ, ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾമാരായ എം.കെ. അബ്ദുൾ മജീദ്, വിജേഷ് ടി, രാധാകൃഷ്ണൻ ഇ.കെ, സബിൻ വി എന്നിവരും പരിശോധനയിൽ പങ്കെടുത്തു. ഓണാഘോഷത്തോടനുബന്ധിച്ച് ലഹരി കടത്ത് തടയുന്നതിനായി പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































