ഒടുവിൽ അർജുൻ ആയങ്കിയെ പൂട്ടി പോലീസ്; കണ്ണൂരിൽ നിന്ന് പിടിയിൽ

ഒടുവിൽ അർജുൻ ആയങ്കിയെ പൂട്ടി പോലീസ്; കണ്ണൂരിൽ നിന്ന് പിടിയിൽ
ഒടുവിൽ അർജുൻ ആയങ്കിയെ പൂട്ടി പോലീസ്; കണ്ണൂരിൽ നിന്ന് പിടിയിൽ
Share  
എഴുത്ത്

News desk

2026 Aug 09, 12:31 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

 കണ്ണൂരിൽ നിന്ന് പിടിയിൽ

 കണ്ണൂർ: പോലീസിനെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച് ദിവസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി ഒടുവിൽ പോലീസിന്റെ പിടിയിലായി. കണ്ണൂരിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അറസ്റ്റ്.


കണ്ണൂരിലെ ഒരു അഭിഭാഷകയുടെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന അർജുൻ ആയങ്കിയെ ഡിഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സാഹസികമായാണ് പിടികൂടിയത്. ഇയാൾക്കെതിരെ മൂന്ന് കേസുകളാണ് നിലവിലുള്ളത്. അറസ്റ്റിന് ശേഷം അർജുൻ ആയങ്കിയെ എറണാകുളത്തേക്ക് കൊണ്ടുപോകും.


അർജുൻ ആയങ്കിയെ കണ്ടെത്തുന്നതിനായി സംസ്ഥാനത്തിനകത്തും പുറത്തും പോലീസ് വ്യാപകമായ അന്വേഷണം നടത്തിയിരുന്നു. ഇതിനിടെ സാമൂഹ്യമാധ്യമങ്ങളിലൂടെ പോലീസിനെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ചുകൊണ്ട് ഇയാൾ പ്രകോപനപരമായ പ്രതികരണങ്ങൾ തുടർന്നിരുന്നു.


വാഹനങ്ങൾ മാറിമാറി ഉപയോഗിച്ചും മൊബൈൽ ഫോൺ ലൊക്കേഷൻ വഴിതെറ്റിച്ചും അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ചുമായിരുന്നു ഇയാളുടെ നീക്കങ്ങൾ. കഴിഞ്ഞ ദിവസം തൃശ്ശൂരിൽ ഇയാൾ എത്തിയെന്ന സൂചന ലഭിച്ചെങ്കിലും പോലീസിന് കണ്ടെത്താനായിരുന്നില്ല.


തുടർന്ന് അർജുൻ ആയങ്കിയുടെ സഹോദരൻ അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പാലക്കാട്ടേക്കും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചില്ല. പോലീസ് വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നതിനിടെ, താൻ എവിടെയാണെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടുകൊണ്ട് അർജുൻ ആയങ്കി അന്വേഷണ സംഘത്തെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.


ദിവസങ്ങളായി പോലീസിന് തലവേദന സൃഷ്ടിച്ച ഒളിവുജീവിതത്തിനാണ് ഒടുവിൽ കണ്ണൂരിൽ അറസ്റ്റോടെ അവസാനമായത്.

manna-new
mannan-palamruth
malini-kurupp-palamruth
jpg-mannan
MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur