അർജുൻ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ്; സഹോദരൻ അജയ് അറസ്റ്റിൽ

അർജുൻ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ്; സഹോദരൻ അജയ് അറസ്റ്റിൽ
അർജുൻ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ്; സഹോദരൻ അജയ് അറസ്റ്റിൽ
Share  
എഴുത്ത്

News desk

2026 Aug 09, 08:46 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: പോലീസിനെയും സർക്കാരിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തിയ സഹോദരൻ അജയിയെ കോഴിക്കോട് നടക്കാവ് പോലീസ് മുൻകരുതലായി അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിലൂടെ അർജുൻ ആയങ്കിയുടെ പേര് ഉപയോഗിച്ചാണ് അജയ് പണസമാഹരണം നടത്തിയത്. ഞായറാഴ്ച പുലർച്ചെ ഈസ്റ്റ് നടക്കാവിലെ ബ്ലിൻകിറ്റ് സ്ഥാപനത്തിന് മുന്നിൽവെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


​അതിനിടെ, വിവിധ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ കണ്ണൂരിലെ അപ്പാർട്ട്മെന്റിൽനിന്ന് സാഹസികമായി പോലീസ് ഓടിച്ചിട്ട് പിടികൂടി. ഡി.ഐ.ജി.യുടെ നേതൃത്വത്തിലുള്ള സംഘം അപ്പാർട്ട്മെന്റ് വളഞ്ഞപ്പോൾ പുറത്തേക്ക് കടന്നു രക്ഷപ്പെടാൻ ശ്രമിച്ച അർജുനെ പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു. കണ്ണൂർ ഡി.സി.സി. പ്രസിഡന്റ് നൽകിയ പരാതിയിലും ആഭ്യന്തരമന്ത്രിയെയും പോലീസിനെയും വെല്ലുവിളിച്ചതിനും സൈബർ പോലീസും ഊന്നുകൽ പോലീസും എടുത്ത കേസുകളിലാണ് നടപടി. കോതമംഗലം സി.ഐ.ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ഭീഷണി സന്ദേശങ്ങൾ പങ്കുവെച്ചതാണ് പ്രധാന കേസ്.


​ഒളിവിലായിരുന്ന അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്നതിന്റെയും എടപ്പാളിലെ ആശുപത്രി കഫേയിൽ സമയം ചെലവഴിച്ചതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നത് പോലീസിന് വലിയ വിമർശനം ഉണ്ടാക്കിയിരുന്നു. ഇയാളെ ഒളിവിൽ കഴിയാനും രക്ഷപ്പെടാനും സഹായിച്ച സഹോദരൻ അഖിലിനെയും മറ്റ് നാല് സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n
ayur