പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; അന്തസ്സംസ്ഥാന ലഹരിസംഘത്തിലെ പ്രധാന കണ്ണി പിടിയിൽ

പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; അന്തസ്സംസ്ഥാന ലഹരിസംഘത്തിലെ പ്രധാന കണ്ണി പിടിയിൽ
പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; അന്തസ്സംസ്ഥാന ലഹരിസംഘത്തിലെ പ്രധാന കണ്ണി പിടിയിൽ
Share  
എഴുത്ത്

News desk

2026 Aug 09, 08:45 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

എലത്തൂർ: പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ അന്തസ്സംസ്ഥാന ലഹരിശൃംഖലയിലെ പ്രധാനകണ്ണിയും പോക്സോ കേസിലെ പ്രതിയുമായ യുവാവിനെ സാഹസികമായി വളഞ്ഞിട്ട് പിടികൂടി. എരഞ്ഞിക്കൽ നരിക്കുനിപറമ്പ് കീർത്തി വീട്ടിൽ സാഖേഷ് കൂമ്പാളിയെയാണ് (31) ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്ത്, പ്രിൻസിപ്പൽ എസ്.ഐ. വി.ടി. ഹരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സുൽത്താൻബത്തേരിയിലെ വനാതിർത്തിയിലുള്ള സ്വകാര്യ റിസോർട്ടിൽനിന്ന് ശനിയാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും ലഹരി ഉപയോഗം, വധശ്രമം എന്നിവ ഉൾപ്പെടെ 15-ഓളം കേസുകളിലും പ്രതിയായ ഇയാൾ ഒന്നരമാസത്തോളമായി പോലീസിനെ വെട്ടിച്ച് ഒളിവിൽക്കഴിയുകയായിരുന്നു.


​സാമൂഹികമാധ്യമങ്ങളിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട് പ്രണയം നടിച്ച് ലഹരിനൽകി പീഡിപ്പിക്കുകയും, തുടർന്ന് അവരെ ലഹരി ഇടപാടുകൾക്കായി ഉപയോഗിക്കുകയും മറ്റുള്ളവർക്ക് കൈമാറുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. തമിഴ് സിനിമയിലെ 'റോളക്‌സ്' എന്ന കഥാപാത്രത്തിന്റെ മാതൃകയിൽ ഡോൺ എന്ന പ്രതിച്ഛായ സ്വയം സൃഷ്ടിച്ച് പ്രവർത്തിച്ചിരുന്ന ഇയാളുടെ വലയിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. ടൗൺ എ.സി.പി. ടി.പി. അഷറഫിന്റെ നിർദേശപ്രകാരം 'ഓപ്പറേഷൻ റോളക്‌സ്' എന്ന പേരിൽ എലത്തൂർ പോലീസും സൈബർ സെല്ലും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.


​നേരത്തേ ഇയാളുടെ കുണ്ടൂപ്പറമ്പിലെ കുടുംബവീട്ടിൽ നടത്തിയ റെയ്‌ഡിൽ തോക്കുകളും വടിവാളുകളും കണ്ടെത്തിയിരുന്നു. കൂടാതെ, മയക്കുമരുന്ന് കൈവശംവെച്ചതിനും സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഇയാളുടെ സുഹൃത്തുക്കളെ എലത്തൂർ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇയാളുടെ ക്വട്ടേഷൻ സംഘബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും പോലീസിന്റെ സജീവ അന്വേഷണത്തിലാണ്.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n
ayur