പത്താംക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ 51-കാരനും പിടിയിൽ; ഇതുവരെ അറസ്റ്റിലായത് നാലുപേർ; പ്രതിയായ അച്ഛനെ വിദേശത്തുനിന്ന് നാട്ടിലെത്തിക്കാനും ശ്രമം

പത്താംക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ 51-കാരനും പിടിയിൽ; ഇതുവരെ അറസ്റ്റിലായത് നാലുപേർ; പ്രതിയായ അച്ഛനെ വിദേശത്തുനിന്ന് നാട്ടിലെത്തിക്കാനും ശ്രമം
പത്താംക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ 51-കാരനും പിടിയിൽ; ഇതുവരെ അറസ്റ്റിലായത് നാലുപേർ; പ്രതിയായ അച്ഛനെ വിദേശത്തുനിന്ന് നാട്ടിലെത്തിക്കാനും ശ്രമം
Share  
എഴുത്ത്

News desk

2026 Aug 08, 09:09 AM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പത്തനംതിട്ട: മലയാലപ്പുഴയിൽ പത്താംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. പെരുനാട് മുണ്ടൻമല റബ്ബറുംകാലായിൽ വീട്ടിൽ അജികുമാർ (51) നെയാണ് പെരിനാട് പൊലീസ് പിടികൂടിയത്. 2021ൽ ആയിരുന്നു ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.


സ്വന്തം അച്ഛനടക്കം നിരവധി പേരിൽ നിന്നും പതിനഞ്ചുകാരി ക്രൂരമായ ലൈംഗിക പീഡനം നേരിട്ടിരുന്നു. സംഭവത്തിൽ ഏഴു കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. ആറു കേസുകൾ മലയാലപ്പുഴ പൊലീസ് ആണ് രജിസ്റ്റർ ചെയ്തത്. ഇതിൽ മൂന്നുപേരെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മലയാലപ്പുഴ താഴം സ്വദേശികളായ ശ്രീകുമാർ(63) ഗോപാലകൃഷ്ണപിള്ള(62) ഏറം പൊതിപ്പാട് ലക്ഷംവീട് കോളനിയിൽ വാവ എന്ന് വിളിക്കുന്ന ശ്രീജിത്ത് മോൻ എന്നിവരാണ് അറസ്റ്റിലായത്. പെരിനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വെള്ളിയാഴ്ച പ്രതി അജികുമാറിനെയും പിടികൂടുകയായിരുന്നു.


പെരിനാട് എസ്എച്ച്ഒ ആർ. റോയിയുടെ നേതൃത്വത്തിൽ എസ്ഐ അരുൺ ദാസ്, എസ്.സി.പി.ഒമാരായ വിജേഷ്, പ്രസാദ്, സിപിഒമാരായ അരുൺ, അരവിന്ദാക്ഷൻ നായർ , അനന്തു കെ ലാൽ , ശ്രീകല എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം വിദേശത്തേക്കു കടന്ന അച്ഛനെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങി.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n
ayur