നാദാപുരം: പോലീസിന്റെ കണ്ണുവെട്ടിച്ച് ലൈസൻസില്ലാതെ ഇരുചക്രവാഹനങ്ങളുമായി റോഡിലിറങ്ങുന്ന കുട്ടിഡ്രൈവർമാരെ പിടികൂടാനാകാതെ പോലീസ് വലയുന്നു. വാട്സാപ്പ്, ഇൻസ്റ്റാഗ്രാം എന്നിവ വഴി പ്രത്യേക ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് വിദ്യാർഥികൾ പോലീസിന്റെ പരിശോധനകളിൽ നിന്ന് രക്ഷപ്പെടുന്നത്. യാത്രക്കിടെ വഴിയിൽ പോലീസിനെ കണ്ടാൽ ബൈക്കിന്റെ പിന്നിലിരിക്കുന്ന കുട്ടി ആ വിവരം ഉടൻതന്നെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പങ്കുവെക്കും. ഇതോടെ പിന്നാലെ വരുന്ന ലൈസൻസില്ലാത്ത വിദ്യാർഥികൾ വഴിതിരിച്ചുവിട്ട് രക്ഷപ്പെടുകയാണ് പതിവ്.
രാവിലെ എട്ടരമുതൽ പത്തുവരെയും വൈകുന്നേരം നാലുമുതൽ അഞ്ചുവരെയുമാണ് കുട്ടിഡ്രൈവർമാരുടെ ഉപദ്രവം റോഡിൽ രൂക്ഷമാകുന്നത്. മുൻപ് പോക്കറ്റ് റോഡുകളിൽ മാത്രം ഒതുങ്ങിയിരുന്ന ഇവർ ഇപ്പോൾ പ്രധാന പാതകളിലേക്കും ഇറങ്ങിത്തുടങ്ങി. പോലീസിന്റെ സാന്നിധ്യം അറിയുന്നതോടെ ഇവർ പെട്ടെന്ന് അപ്രത്യക്ഷരാകുന്നതിനാൽ ശക്തമായ നടപടിയെടുക്കാൻ സാധിക്കുന്നില്ലെന്ന് പോലീസുകാരും സമ്മതിക്കുന്നു.
നാദാപുരം മേഖലയിലെ ഹയർസെക്കൻഡറി സ്‌കൂളുകളിലെ നിരവധി വിദ്യാർഥികളാണ് ഇത്തരത്തിൽ നിയമം ലംഘിച്ച് വാഹനമോടിക്കുന്നത്. സ്‌കൂളുകളിലേക്കുള്ള യാത്രാപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ഇവർ വീടുകളിൽനിന്ന് ഇരുചക്രവാഹനങ്ങൾ സംഘടിപ്പിക്കുന്നത്. മെയിൻ റോഡുവരെ മാത്രമേ ഓടിക്കൂ എന്ന് പറഞ്ഞ് വാഹനം വാങ്ങുന്ന കുട്ടികൾ സ്‌കൂളിലേക്ക് തന്നെ ബൈക്കിൽ പോകുന്നത് അധ്യാപകർ അറിയിക്കുമ്പോഴാണ് പല രക്ഷിതാക്കളും അറിയുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















































