അകലാപ്പുഴ ടൂറിസം സർക്യൂട്ട് പദ്ധതി യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു

അകലാപ്പുഴ ടൂറിസം സർക്യൂട്ട് പദ്ധതി യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു
അകലാപ്പുഴ ടൂറിസം സർക്യൂട്ട് പദ്ധതി യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു
Share  
എഴുത്ത്

News desk

2026 Aug 08, 06:46 AM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊയിലാണ്ടി: മലബാറിലെ പ്രധാന ജലവിനോദ ടൂറിസ്റ്റ് കേന്ദ്രമായി വളരുന്ന അകലാപ്പുഴയെ കേന്ദ്രീകരിച്ച് സമഗ്ര ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു. അകലാപ്പുഴയിൽനിന്ന് സമീപത്തെ ചരിത്ര-പൈതൃക കേന്ദ്രങ്ങളായ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്, കുഞ്ഞാലിമരയ്ക്കാർ ഭവനം, കൊളാവിപ്പാലം ആമ വളർത്തൽകേന്ദ്രം, തിക്കോടി ലൈറ്റ്ഹൗസ്, കൊല്ലം പിഷാരികാവ് ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ടൂറിസം ശൃംഖല രൂപവത്കരിച്ചാൽ സഞ്ചാരികളുടെ എണ്ണം വൻതോതിൽ വർധിക്കും. കൂടാതെ അകലാപ്പുഴയെയും കുറ്റ്യാടിപ്പുഴയെയും പയ്യോളി ചീർപ്പുവഴി ബന്ധിപ്പിച്ച് ജലഗതാഗതവും ഹൗസ് ബോട്ട് സർവീസുകളും ആരംഭിക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


​അതേസമയം, കേന്ദ്രത്തിന്റെ വികസനത്തിന് കുടുംബസമേതം എത്തുന്നവർക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പാർക്ക്, പൂന്തോട്ടം, വിശ്രമകേന്ദ്രങ്ങൾ, മികച്ച ലൈറ്റിങ് സംവിധാനങ്ങൾ എന്നിവ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ആധുനിക അക്വേറിയവും പഠനകേന്ദ്രവും സ്ഥാപിച്ചാൽ അകലാപ്പുഴയ്ക്ക് വിദ്യാഭ്യാസ ടൂറിസം മേഖലയിലും മികച്ച സ്ഥാനം നേടാനാകും. നീന്തൽ പരിശീലന കേന്ദ്രവും ജലകായിക സൗകര്യങ്ങളും ഏർപ്പെടുത്തുന്നത് പ്രാദേശിക യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ വ്യക്തമാക്കുന്നു.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n
ayur