പട്ടികവർഗ വിദ്യാർഥികൾക്കായി 'കൂടെ' പദ്ധതി; സമഗ്ര റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി

പട്ടികവർഗ വിദ്യാർഥികൾക്കായി 'കൂടെ' പദ്ധതി; സമഗ്ര റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി
പട്ടികവർഗ വിദ്യാർഥികൾക്കായി 'കൂടെ' പദ്ധതി; സമഗ്ര റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി
Share  
എഴുത്ത്

News desk

2026 Aug 08, 06:44 AM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

​സുൽത്താൻബത്തേരി: സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിലെ പട്ടികവർഗ വിദ്യാർഥികൾക്ക് ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർണ്ണമായി ഉറപ്പാക്കുന്നതിനായി ഐ.സി. ബാലകൃഷ്‌ണൻ എം.എൽ.എ. ആവിഷ്കരിച്ച 'കൂടെ' പദ്ധതിയുടെ സമഗ്ര റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് സമർപ്പിച്ചു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. നേരിട്ടാണ് റിപ്പോർട്ട് മന്ത്രിക്ക് കൈമാറിയത്.


​ജില്ലയിലെ പട്ടികവർഗ വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനം മുതൽ നേരിടുന്ന വെല്ലുവിളികൾ, പഠനം മുടങ്ങാനുള്ള സാമ്പത്തിക-സാമൂഹിക കാരണങ്ങൾ, ഹോസ്റ്റൽ-യാത്രാ സൗകര്യങ്ങളുടെ കുറവ്, അക്കാദമിക പിന്തുണയുടെ അഭാവം എന്നിവ റിപ്പോർട്ടിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. പട്ടികവർഗ കുട്ടികളെ കണ്ടെത്തി പ്രവേശനം ഉറപ്പാക്കാനും, പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നത് തടയാനും ആവശ്യമായ ദീർഘകാല പ്രായോഗിക നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.


​റിപ്പോർട്ട് സ്വീകരിച്ച മന്ത്രി നിർദേശങ്ങൾ പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകി. സംസ്ഥാനതലത്തിൽ ഇത്തരം മാതൃകാ ഇടപെടലുകൾ വ്യാപിപ്പിക്കുന്നതിനുള്ള വഴികളും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ചടങ്ങിൽ അമ്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. കൃഷ്ണകുമാർ, പദ്ധതി കോഡിനേറ്റർ ഷിവി കൃഷ്ണൻ എന്നിവരും പങ്കെടുത്തു.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n
ayur