കോഴിക്കോട്: നിയമവാഴ്‌ച കൃത്യമായി ഉറപ്പാക്കിയാൽ മാത്രമേ ഏതൊരു നാടിനും പുരോഗതി കൈവരിക്കാൻ സാധിക്കൂ എന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്ത് അലി പറഞ്ഞു. കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആാൻഡ് ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ 'കോഴിക്കോട് നഗരം: സുരക്ഷിതത്വവും കാര്യക്ഷമതയും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമം പാലിക്കേണ്ടത് പൊതുജനങ്ങളുടെയും അത് നടപ്പാക്കേണ്ടത് പോലീസിന്റെയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വാണിജ്യ മേഖലയുടെ വളർച്ചയ്ക്ക് സുരക്ഷിതത്വം അത്യന്താപേക്ഷിതമാണ്. ഗതാഗതക്കുരുക്കാണ് നിലവിൽ നഗരം നേരിടുന്ന പ്രധാന വെല്ലുവിളി. ലഹരി കേസുകൾക്ക് പുറമെ സ്ത്രീകളടക്കം പ്രതികളാകുന്ന വഞ്ചനാ കേസുകളും വർദ്ധിച്ചു വരുന്നത് ആശങ്കാജനകമാണ്. ഇത്തരം പ്രവണതകൾ തടയാൻ വിപുലമായ ബോധവൽക്കരണം ആവശ്യമാണ്. സുരക്ഷ ഉറപ്പാക്കിക്കൊണ്ട് കോഴിക്കോട് നഗരത്തിൽ 'നൈറ്റ് ലൈഫ്' പ്രോത്സാഹിപ്പിക്കാനാണ് പോലീസിന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചേംബർ പ്രസിഡന്റ് എ.പി. അബ്‌ദുല്ലക്കുട്ടി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































