കൊച്ചി: ഉമീദ് പോർട്ടലിൽ വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനായി ആറുമാസത്തെ അധികസമയം തേടി കേരള വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചു. സാങ്കേതിക തകരാറുകൾ കാരണമാണ് നിശ്ചിത സമയപരിധിക്കുള്ളിൽ വിവരങ്ങൾ പൂർണ്ണമായി നൽകാൻ സാധിക്കാഞ്ഞതെന്ന് ബോർഡ് വ്യക്തമാക്കുന്നു. കൂടുതൽ സമയം അനുവദിക്കാൻ ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് ബോർഡ് അപ്പീലുമായി പരമോന്നത കോടതിയിൽ ഹർജി നൽകിയത്. കേരള വഖഫ് ബോർഡിന് വേണ്ടി സ്റ്റാൻഡിങ് കൗൺസിൽ കെ.ആർ. സുഭാഷ് ചന്ദ്രനാണ് ഹർജി സമർപ്പിച്ചത്.
സംസ്ഥാനത്ത് 40,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ ഇതിനകം പോർട്ടലിൽ അപ്‌ലോഡ് ചെയ്തു കഴിഞ്ഞെന്നും 25,000-ത്തോളം സ്വത്തുക്കളുടെ വിവരങ്ങൾ പരിശോധിച്ച് അംഗീകരിക്കാനുള്ള നടപടികൾ ബാക്കിയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. രജിസ്റ്റർ ചെയ്ത മുഴുവൻ സ്ഥാപനങ്ങളുടെയും സ്വത്തുക്കൾ പോർട്ടലിൽ ഉൾപ്പെടുത്തുന്നതിനായി സംസ്ഥാനത്തുടനീളം മേഖലാടിസ്ഥാനത്തിൽ മുത്തവല്ലിമാർക്കായി പ്രത്യേക പരിശീലന പരിപാടികൾ ബോർഡ് നേരത്തെ സംഘടിപ്പിച്ചിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































