പുല്പള്ളി: വടക്കൻ കേരളത്തിലെ തത്സമയ കാലാവസ്ഥാ നിരീക്ഷണത്തിനായി വയനാട്ടിലെ പുല്പള്ളിയിലൊരുങ്ങുന്ന എക്സ്-ബാൻഡ് ഡോപ്ലർ വെതർ റഡാർ സ്റ്റേഷന്റെ നിർമ്മാണപ്രവർത്തികൾ ഡിസംബർ അവസാനത്തോടെ പൂർത്തിയാകും. മേഘവിസ്ഫോടനം ഉൾപ്പെടെയുള്ള പ്രകൃതിദുരന്ത സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുന്ന കേന്ദ്രം ഈ കാലവർഷത്തിന് മുന്നേ പ്രവർത്തനസജ്ജമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പണികൾ വൈകുകയായിരുന്നു. സാങ്കേതിക പരിശോധനകൾ വിജയകരമായി പൂർത്തിയാകുന്ന മുറയ്ക്ക് ഡിസംബറോടെ കേന്ദ്രം പൂർണ്ണമായി സജ്ജമാകുമെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മേധാവി ഡോ. നിതാ ഗോപാൽ അറിയിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ചേർന്ന് 10 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പുല്പള്ളി പഴശ്ശിരാജാ കോളേജ് സൗജന്യമായി നൽകിയ ഭൂമിയിൽ 20 മീറ്റർ ഉയരത്തിലുള്ള ടവറും കെട്ടിടവും നിർമ്മിച്ച് റഡാർ സ്ഥാപിച്ചു കഴിഞ്ഞു. ചുറ്റുമതിൽ നിർമ്മാണവും ഉപകരണങ്ങൾ സജ്ജമാക്കലുമാണ് നിലവിൽ നടക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനാണ് നിർമ്മാണച്ചുമതല. 100 കിലോമീറ്റർ ചുറ്റളവിൽ മഴമേഘങ്ങളുടെ നീക്കം, ജലകണങ്ങളുടെ അളവ് തുടങ്ങിയ വിവരങ്ങൾ തത്സമയം നൽകാൻ ശേഷിയുള്ള ഈ സംവിധാനം സജ്ജമാകുന്നതോടെ മലബാറിന് പുറമെ തമിഴ്‌നാട്, കർണാടക അതിർത്തി മേഖലകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































