കൊയിലാണ്ടി: വിനോദസഞ്ചാരമേഖലയിൽ ഏറെ സാധ്യതകളുള്ള അകലാപ്പുഴ ഉല്ലാസബോട്ട് വിനോദസഞ്ചാരകേന്ദ്രത്തിൽ സമഗ്രമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദിവസേന നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന ഇവിടെ പൊതുശൗചാലയങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, റസ്റ്ററന്റുകൾ, പാർക്കിങ് സൗകര്യങ്ങൾ എന്നിവയുടെ അഭാവം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ അകലാപ്പുഴയുടെ ഭാവി വികസനവും സംസ്ഥാന ടൂറിസ്റ്റ് കേന്ദ്ര പദവിയും ചർച്ച ചെയ്യുന്നതിനായി വിനോദസഞ്ചാര-സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഇന്ന് സ്ഥലം സന്ദർശിക്കുമെന്ന് കെ. പ്രവീൺകുമാർ എം.എൽ.എ. അറിയിച്ചു. പേരാമ്പ്ര എം.എൽ.എ. ഫാത്തിമ തഹിലിയ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പമുണ്ടാകും.
അകലാപ്പുഴയെ ഔദ്യോഗികമായി സംസ്ഥാന ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിക്കാത്തതിനാൽ വികസനത്തിന് ബജറ്റിൽ പ്രത്യേക തുക വകയിരുത്തുന്നില്ലെന്ന പരാതിയുമുണ്ട്. സംസ്ഥാന ടൂറിസ്റ്റ് പദവി ലഭ്യമാക്കി മാസ്റ്റർപ്ലാൻ തയ്യാറാക്കിയാൽ കൂടുതൽ പദ്ധതികൾ നടപ്പാക്കാനും വള്ളംകളി മത്സരങ്ങൾ സംഘടിപ്പിക്കാനും സാധിക്കും. കൂടാതെ, പ്രവാസി നിക്ഷേപം ആകർഷിച്ച് റിസോർട്ടുകൾ, ക്ലാസിഫൈഡ് ഹോംസ്റ്റേകൾ, പരമ്പരാഗത നാടൻ കലാരൂപങ്ങൾ അവതരിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവ സ്ഥാപിച്ചാൽ അകലാപ്പുഴയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































