കുറ്റ്യാടി: കണ്ണൂർ വിമാനത്താവളത്തിലേക്ക് എളുപ്പമാർഗ്ഗമൊരുക്കാൻ ആദ്യ പിണറായി സർക്കാർ പ്രഖ്യാപിച്ച കുറ്റ്യാടി-മട്ടന്നൂർ നാലുവരിപ്പാതയുടെ കോഴിക്കോട് ജില്ലയിലെ ഭാഗം അലൈൻമെന്റ് പൂർത്തിയാകാതെ ഫയലിൽ കുടുങ്ങി. 24 മീറ്റർ വീതിയിൽ കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതിയിൽ കുറ്റ്യാടി മുതൽ പെരിങ്ങത്തൂർ പാലം വരെയുള്ള 25 കിലോമീറ്ററാണ് കോഴിക്കോട് ജില്ലയിൽ വരുന്നത്. കക്കട്ട്, കല്ലാച്ചി, നാദാപുരം ഭാഗങ്ങളിൽ ഒട്ടേറെ വീടുകളെയും കെട്ടിടങ്ങളെയും ബാധിക്കുമെന്നതിനാൽ അലൈൻമെന്റിൽ തർക്കങ്ങൾ നിലനിൽക്കുകയാണ്. ഇത് പരിഹരിക്കാൻ കക്കട്ട്, നാദാപുരം-കല്ലാച്ചി ബൈപ്പാസുകൾ രൂപരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അന്തിമ അനുമതിയായിട്ടില്ല. സർക്കാരിൽനിന്ന് അംഗീകാരം ലഭിച്ചാൽ മാത്രമേ ഡി.പി.ആർ. ഘട്ടത്തിലുള്ള പദ്ധതിക്ക് തുടർനടപടികളാവൂ.
അതേസമയം പെരിങ്ങത്തൂർ പാലം മുതൽ മട്ടന്നൂർ വരെയുള്ള കണ്ണൂർ ജില്ലാപരിധിയിലെ റീച്ചിൽ അലൈൻമെന്റ് പൂർത്തിയാക്കി ഗസറ്റിൽ വിജ്ഞാപനം ചെയ്തു. പാരിസ്ഥിതികാഘാത പഠനത്തിൽ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയ ഈ ഭാഗത്ത് ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ അവസരമുണ്ട്. ചില മേഖലകളിൽ ആശങ്കകളുണ്ടെങ്കിലും തർക്കമുള്ള ഭാഗങ്ങളിലെ ആളുകളുമായി സംസാരിച്ച്, ആവശ്യമാണെങ്കിൽ മാറ്റങ്ങൾ വരുത്തി എയർപോർട്ട് റോഡിന്റെ പ്രവർത്തനങ്ങൾ അടിയന്തരമായി ഏകോപിപ്പിക്കുമെന്ന് എം.എൽ.എ. കെ.എം. അഭിജിത്ത് അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































