എം.ഡി.എം.എ കേസ്: മുൻ അധ്യാപിക കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

എം.ഡി.എം.എ കേസ്: മുൻ അധ്യാപിക കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
എം.ഡി.എം.എ കേസ്: മുൻ അധ്യാപിക കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Share  
എഴുത്ത്

News desk

2026 Aug 06, 03:57 PM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ പ്രതിയും പേരാമ്പ്ര ബി.ആർ.സിയിലെ മുൻ അധ്യാപികയുമായ മരുതോങ്കര സ്വദേശി കീർത്തനയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. വടകര എൻ.ഡി.പി.എസ് കോടതിയുടേതാണ് നടപടി. പ്രതിക്ക് ലഹരിസംഘവുമായി നേരിട്ട് ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കസ്റ്റഡി ആവശ്യമാണെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഉത്തരവ്.


​ബാങ്ക് ഇടപാട് നടത്തുന്നത് കുറ്റകരമല്ലെന്നും അയ്യായിരം രൂപയുടെ സാമ്പത്തിക ഇടപാട് മാത്രമാണ് നടത്തിയതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ അധ്യാപകരെ ഇടനിലക്കാരാക്കി നടത്തിയ ലഹരി വ്യാപാരം പുറത്തുവന്നതോടെ കേസിലെ മറ്റ് പ്രതികളായ നീഷ്മ, കാവ്യ എന്നിവർ നൽകിയ ജാമ്യാപേക്ഷ കോടതി ഉടൻ പരിഗണിക്കും. കേസിൽ പിടിയിലായതിനെ തുടർന്ന് കാവ്യ, കീർത്തന എന്നീ അധ്യാപികമാരെ നേരത്തെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു.


​മയക്കുമരുന്ന് വാങ്ങുന്നവർ കാവ്യയുടെ അക്കൗണ്ടിലേക്കായിരുന്നു പണം അയച്ചിരുന്നത്. കഴിഞ്ഞ മാസം വടകര സ്വദേശി ലഹരിമരുന്നുമായി പിടിയിലായതിനെ തുടർന്ന് നടത്തിയ വിശദമായ അന്വേഷണമാണ് പേരാമ്പ്ര ബി.ആർ.സിയിലെ മുൻ അധ്യാപികമാരിലേക്ക് എത്തിയത്. ലഹരി ശൃംഖലയിലെ കൂടുതൽ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

MANNAN
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n