മുത്തങ്ങ വിധിയിൽ വിചാരണക്കോടതിക്ക് ഹൈക്കോടതി വിമർശനം: സർക്കാരിനും സി.ബി.ഐക്കും നോട്ടീസ്

മുത്തങ്ങ വിധിയിൽ വിചാരണക്കോടതിക്ക് ഹൈക്കോടതി വിമർശനം: സർക്കാരിനും സി.ബി.ഐക്കും നോട്ടീസ്
മുത്തങ്ങ വിധിയിൽ വിചാരണക്കോടതിക്ക് ഹൈക്കോടതി വിമർശനം: സർക്കാരിനും സി.ബി.ഐക്കും നോട്ടീസ്
Share  
എഴുത്ത്

News desk

2026 Aug 06, 03:56 PM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊച്ചി: മുത്തങ്ങയിൽ പൊലീസുകാരൻ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ കൽപ്പറ്റ സെഷൻസ് കോടതിയുടെ ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. വിചാരണക്കോടതി വിധിച്ച ശിക്ഷയിൽ ഗുരുതരമായ പിഴവുകളുണ്ടെന്നും കേസ് സൂക്ഷ്‌മമായി പരിശോധിക്കേണ്ടതുണ്ടെന്നും ജസ്‌റ്റിസ് എ. ബദറുദ്ദിന്റെ ബെഞ്ച് നിരീക്ഷിച്ചു. പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനിൽക്കുമെന്ന് അന്തിമവിധിയിൽ എങ്ങനെ പറയാനാകുമെന്നും കോടതി ചോദിച്ചു.


​എം. ഗീതാനന്ദൻ അടക്കമുള്ള പ്രതികൾ നൽകിയ അപ്പീൽ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അപ്പീലിൽ സംസ്ഥാന സർക്കാരിനും സി.ബി.ഐക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം, ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതികളുടെ ഇടക്കാല ആവശ്യത്തിൽ വരുംദിവസം കോടതി വീണ്ടും വാദം കേൾക്കും.


​പൊലീസുകാരനെ കൊല്ലാൻ ശ്രമിച്ച കേസിൽ സി.ബി.ഐ അന്വേഷണം നിയമവിരുദ്ധമാണെന്നും വിചാരണക്കോടതി വിധി റദ്ദാക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. എം. ഗീതാനന്ദൻ, ബിനു, രമേശ്, അനിൽകുമാർ എന്നിവർക്ക് അഞ്ചുവർഷം തടവും 10,000 രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്. മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി ഒഴികെ മറ്റെല്ലാവരെയും നേരത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതേവിട്ടിരുന്നു.

MANNAN
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n