കണ്ണൂർ: രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ആർ. രാജേഷിന്റെ ഭൗതികശരീരത്തോട് ഗുരുതരമായ അനാദരവ് കാട്ടിയതായി പരാതി. പരിയാരം മെഡിക്കൽ കോളേജിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ മൃതദേഹം ചാവക്കാട് വരെ എത്തിച്ചത് ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിലാണ്. മൃതദേഹം എംബാം ചെയ്യാനോ ഫ്രീസറുള്ള ആംബുലൻസ് നൽകാനോ അധികൃതർ തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
മീന്തുള്ളി വാട്ടർഫോൾസിൽ തുരുത്തിൽ അകപ്പെട്ടയാളെ രക്ഷിക്കുന്നതിനിടെയാണ് രാജേഷ് അപകടത്തിൽപ്പെട്ടത്. സ്വയം ധരിച്ചിരുന്ന ലൈഫ് ജാക്കറ്റ് ഊരി നൽകി മറ്റൊരാളുടെ ജീവൻ രക്ഷിച്ച രാജേഷ് ഒഴുക്കിൽപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടരയോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകിയപ്പോൾ, അഴുകിത്തുടങ്ങിയതിനാലും ദൂരക്കൂടുതൽ ഉള്ളതിനാലും ഫ്രീസറുള്ള ആംബുലൻസ് വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും ഫണ്ടില്ലെന്ന് പറഞ്ഞ് മെഡിക്കൽ കോളേജ് അധികൃതർ ഒഴിവാക്കുകയായിരുന്നു.
തുടർന്ന് സാധാ ആംബുലൻസിൽ പുറപ്പെട്ട മൃതദേഹം ദുർഗന്ധം വമിച്ചതിനെ തുടർന്ന് ചാവക്കാട് വെച്ചാണ് ഫ്രീസർ സൗകര്യമുള്ള മറ്റൊരു ആംബുലൻസിലേക്ക് മാറ്റിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നീട് ഈ വാഹനത്തിലാണ് ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചത്. നാടിനായി ജീവൻ വെടിഞ്ഞ രക്ഷാപ്രവർത്തകനോട് കാട്ടിയ വലിയ അനാദരവിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































