ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അഞ്ച് പ്രതികൾക്ക് കൂടി ജാമ്യം. സിപിഐഎം നേതാവ് ഐപി ബിനു ഉൾപ്പടെയുള്ളവർക്കാണ്
ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ കേസിൽ ജാമ്യം ലഭിച്ചവരുടെ എണ്ണം 24 ആയി.
ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഐ പി ബിനു മുട്ട എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.കുറ്റകൃത്യത്തിൽ നേരിൽ പങ്കെടുത്ത പത്ത് പേരിൽ ഒരാളാണ് ഐ പി ബിനു. ഇ ഡി ഉദ്യോഗസ്ഥർ പിണറായി വിജയൻറെ വഴുതക്കാട്ടെ വീട്ടിൽ റൈഡിനായി എത്തുമ്പോൾ മുന്നിൽ നിന്ന് പ്രതിഷേധിച്ചത് ഐ പി ബിനുവായിരുന്നു. പിന്നീട്, ഉദ്യോഗസ്ഥർ കാറിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ ആക്രമണത്തിന് നേത്യത്വം നൽകുകയും ചീമുട്ട എറിയുകയും ചെയ്തിരുന്നു.
67 ദിവസത്തെ ജയിൽവാസത്തിനു ശേഷം ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ഒൻപത് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതികൾക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശത്തിന് വഴിവെക്കും. നാളെ വിധി പറഞ്ഞ ജഡ്ജിയെ ആക്രമിക്കുന്ന സ്ഥിതി ഉണ്ടാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. അന്വേഷണം അട്ടിമറിക്കാനാണ് ആക്രമണം നടത്തിയത് എന്നായിരുന്നു ഇഡി നിലപാട്.
പ്രതികൾക്കെതിരെ ചുമത്തിയ കുറ്റകൃത്യം ഗുരുതരമാണെന്നത്തിൽ തർക്കമില്ലന്നാണ് കോടതി നിലപാട്. എന്നാൽ, 67 ദിവസം പിന്നിട്ടു. തെളിവുകൾ കണ്ടെത്തി അന്വേഷണം പൂർത്തിയാകാറായതിനാൽ ജാമ്യം അനുവദിക്കുന്നു എന്ന് പറഞ്ഞ കോടതി പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യ വധശ്രമം നിലനിൽക്കില്ലല്ലോ എന്നും ചോദിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആകെ 25 പ്രതികളാണുള്ളത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































