തിരുവനന്തപുരം: പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് ഈടാക്കിയിരുന്ന 20 രൂപ അധികനിരക്ക് ബെവ്കോ പിൻവലിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ പത്ത് വീതം കടകളിൽ നടപ്പാക്കിയ പദ്ധതി ഫലപ്രദമല്ലെന്നും ഉപഭോക്താക്കളിൽ നിന്നും ജീവനക്കാരിൽ നിന്നും വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചത്. നാളെ മുതൽ ഉപഭോക്താക്കൾക്ക് അധിക തുക നൽകാതെ തന്നെ മദ്യം വാങ്ങാൻ സാധിക്കും.
നേരത്തെ അധിക തുക നൽകി വാങ്ങിയ പ്ലാസ്റ്റിക് കുപ്പികൾ ഈ മാസം 20-ാം തീയതി വരെ ഔട്ട്ലെറ്റുകളിൽ തിരികെ ഏൽപ്പിച്ച് തുക കൈപ്പറ്റാമെന്ന് ബെവ്കോ വ്യക്തമാക്കുന്നു. ശേഖരിച്ച കുപ്പികൾ വൻതോതിൽ കുന്നുകൂടിയത് ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ സ്ഥലപരിമിതി സൃഷ്ടിക്കുകയും ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ തർക്കങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു. കൂടാതെ, കൺസ്യൂമർഫെഡ് വിലയുമായുള്ള വ്യത്യാസം കാരണം ബെവ്കോയിൽ വിൽപ്പന കുറയുന്നതിനും ഇത് കാരണമായി.
നിലവിൽ ശേഖരിച്ചിട്ടുള്ളതും ഈ മാസം 20 വരെ ലഭിക്കുന്നതുമായ പ്ലാസ്റ്റിക് കുപ്പികൾ ക്ലീൻ കേരള മിഷൻ വഴി വേഗത്തിൽ നീക്കം ചെയ്യാനാണ് തീരുമാനം. പ്ലാസ്റ്റിക് ബോട്ടിലുകൾ സുരക്ഷിതമായി സംസ്കരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് പുതിയ ബദൽ മാർഗങ്ങൾ തേടുമെന്നും ബെവ്കോ ഉത്തരവിൽ പറയുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































