കൊച്ചി: ലക്ഷദ്വീപിലെ പണ്ടാരഭൂമി ഏറ്റെടുക്കാനും ഭൂമി സർവേ നടത്താനുമുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അഡ്മിനിസ്ട്രേഷന്റെ നടപടികൾ ചോദ്യം ചെയ്ത് ദ്വീപ് നിവാസികൾ നൽകിയ ഹർജികളിൽ ജസ്റ്റിസ് ടി.ആർ. രവി അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ടൂറിസം വികസനങ്ങൾക്കായി ഭൂമി ഏറ്റെടുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് തിരിച്ചടിയാകുന്ന സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ദ്വീപ് നിവാസികളുടെ അനുമതിയില്ലാതെ നടത്തുന്ന ഭൂമി സർവേയും ഭൂമിയുടെ പുനർ വർഗ്ഗീകരണവും നിയമവിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. മുൻപ് തന്നെ കൈവശക്കാരെ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിക്കുന്നത് തടഞ്ഞിരുന്ന ഹൈക്കോടതി, ഭരണകൂടത്തിന് ഈ ഭൂമി ഏറ്റെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയത് ഭൂരിപക്ഷം വരുന്ന ദ്വീപ് നിവാസികൾക്കും വലിയ ആശ്വാസമായിട്ടുണ്ട്.
പതിനാറാം നൂറ്റാണ്ടിൽ അറയ്ക്കൽ രാജവംശത്തിന്റെ കാലത്ത് പ്രഖ്യാപിക്കപ്പെടുകയും ബ്രിട്ടീഷ് ഭരണകാലത്ത് തദ്ദേശവാസികൾക്ക് ദീർഘകാല പാട്ടത്തിന് നൽകുകയും ചെയ്ത പണ്ടാരഭൂമി, ലക്ഷദ്വീപിന്റെ 70 ശതമാനത്തോളം വരും. ഈ ഭൂമിയിൽ തലമുറകളായി കൃഷി ചെയ്തുവരുന്ന പ്രദേശവാസികളുടെ പരമ്പരാഗത ഉടമസ്ഥാവകാശവും ലക്ഷദ്വീപ് ലാൻഡ് റെവന്യൂ നിയമ പ്രകാരമുള്ള സ്ഥിരമായ കൈവശാവകാശവും ശരിവെച്ച കോടതി, തദ്ദേശവാസികൾ വെറും പാട്ടക്കാർ മാത്രമാണെന്ന ഭരണകൂടത്തിന്റെ വാദം പൂർണ്ണമായും തള്ളി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































