കോഴിക്കോട്: പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പോലീസ് സ്റ്റേഷന് സമീപം സർവീസ് റോഡിൽ ഫൂട്ട് ഓവർ ബ്രിഡ്ജിനോട് ചേർന്ന് ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ആർക്കും പരിക്കില്ല. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.
പന്തീരാങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ പന്തീരാങ്കാവ് സ്വദേശിയായ ഡ്രൈവർ ഷറഫുദ്ദീൻ പുറത്തേക്കിറങ്ങി പരിശോധിച്ചു. നിമിഷനേരം കൊണ്ട് കാറിൽ തീ ആളിപ്പടർന്നു. പരിസരത്തുണ്ടായിരുന്നവർ ഓടിയെത്തി തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.ഉടൻതന്നെ മീഞ്ചന്ത ഫയർ യൂണിറ്റിൽ വിവരമറിയിച്ചു. രണ്ട് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ അണച്ചത്. കാർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. പുക ഉയരുന്നത് കണ്ട ഉടനെ ഡ്രൈവർ പുറത്തേക്ക് ഇറങ്ങിയത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































