തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകൾ ഉദ്യോഗാർത്ഥിക്ക് ഉടൻ കൈമാറണമെന്ന് പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം. ആസൂത്രണ ബോർഡ് പരീക്ഷാ വിവരങ്ങൾ നൽകാനുള്ള ഉത്തരവ് ഒരു മാസം കഴിഞ്ഞിട്ടും നടപ്പാക്കാത്തതിനെ നിരുത്തരവാദപരമെന്ന് വിശേഷിപ്പിച്ച കമ്മീഷൻ, വീഴ്ച വരുത്തിയതിൽ വിശദീകരണം നൽകണമെന്നും അല്ലാത്തപക്ഷം കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിലെ മൂല്യനിർണയ ക്രമക്കേടിൽ കെ. ശ്യാംകൃഷ്ണൻ എന്ന ഉദ്യോഗാർത്ഥി നൽകിയ പരാതിയിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. 54 മാർക്കിന്റെ 10 ചോദ്യങ്ങൾ എന്തുകൊണ്ട് മൂല്യനിർണയം നടത്തിയില്ലെന്നാണ് ക്രൈംബ്രാഞ്ച് ഐ.ജി. അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പ്രധാനമായും പരിശോധിക്കുന്നത്.
കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും പിഎസ്‌സിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകളും പ്രാഥമിക അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ ലഭിച്ച 90-ലേറെ പരാതികൾ വിശദമായി പരിശോധിച്ചു വരുന്ന എസ്.ഐ.ടി സംഘം, ഇതിനോടകം നാലുതവണ പിഎസ്‌സി ആസ്ഥാനത്തെത്തി പരിശോധന നടത്തുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































