തിരുവനന്തപുരം: വർക്കല റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ രഞ്ജിത്തിനെ ആക്രമിക്കാൻ ശ്രമം. ഇന്നലെ വൈകിട്ട് 4.45-ഓടെ സ്റ്റേഷനിലെ ക്ലോക്ക് റൂമിന് സമീപമായിരുന്നു സംഭവം.
അവിടെയുണ്ടായിരുന്ന യാത്രക്കാരോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതോടെയാണ് രണ്ടുപേരടങ്ങുന്ന സംഘം ഉദ്യോഗസ്ഥന് നേരെ തിരിഞ്ഞത്. രഞ്ജിത്തിനെ അസഭ്യം പറയുകയും നെഞ്ചിൽ തള്ളിമാറ്റുകയും ചെയ്ത പ്രതികൾ, സംഭവം മൊബൈൽ ഫോണിൽ പകർത്തുമ്പോൾ ഫോൺ തട്ടിയെടുക്കാനും ശ്രമിച്ചു. തുടർന്ന് അതിക്രമം കാട്ടിയ ശേഷം ഇരുവരും ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.
വർക്കല ജനാർദ്ദനപുരം സ്വദേശികളാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ സഞ്ചരിച്ച വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് വർക്കല പൊലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































