ആര്‍ സുഗതന് അനുകൂലമായ വിവാദ കുറിപ്പ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

ആര്‍ സുഗതന് അനുകൂലമായ വിവാദ കുറിപ്പ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്
ആര്‍ സുഗതന് അനുകൂലമായ വിവാദ കുറിപ്പ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്
Share  
എഴുത്ത്

News desk

2026 Aug 05, 08:20 AM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയിൽ അനുകൂല തീരുമാനമെടുത്ത ഉദ്യോഗസ്ഥയുടെ വിവാദ കുറിപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് റദ്ദാക്കി. അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയുടെ ഉത്തരവിലെ അവധി അനുവദിക്കാമെന്ന ഭാഗമാണ് തിരുത്തി റദ്ദാക്കിയത്. ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് സർക്കാരിന്റെ ഈ അടിയന്തര നടപടി.


​വകുപ്പ് സെക്രട്ടറിയുടെയും മന്ത്രിയുടെയും നിർദേശങ്ങൾ മറികടന്ന് ഉദ്യോഗസ്ഥ നൽകിയ അനൗദ്യോഗിക കുറിപ്പ് സർക്കാരിന് വലിയ അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് നടപടി. കാപ്പ പ്രകാരം തടങ്കലിൽ കഴിയുന്ന പ്രതിക്ക് നിയമപരമായി അർഹതയില്ലാത്ത ആനുകൂല്യങ്ങൾ നൽകാൻ ഫയലിൽ ദുരുദ്ദേശത്തോടെ മാറ്റങ്ങൾ വരുത്തുകയും അധികാര ദുർവിനിയോഗം നടത്തുകയും ചെയ്തതായി സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.


​ഇതൊരു കീഴ്‌വഴക്കമായി മാറാതിരിക്കാനാണ് കുറിപ്പ് പൂർണ്ണമായും റദ്ദാക്കിക്കൊണ്ട് അവധി അനുവദിക്കാമെന്ന ഭാഗം ഒഴിവാക്കുകയും പരോൾ അനുവദിക്കരുതെന്ന ഭാഗം നിലനിർത്തുകയും ചെയ്തത്. വരുംദിവസങ്ങളിൽ ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാനും സർക്കാരിന്റെ പ്രതിച്ഛായ വീണ്ടെടുക്കാനുമാണ് തദ്ദേശ വകുപ്പ് ഈ തീരുമാനം കൈക്കൊണ്ടത്.

MANNAN
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n