കർക്കടകപ്പെയ്ത്തിലും നിറയാതെ ബാണാസുരസാഗർ: നിലവിലെ സംഭരണ അനുപാതം 58.08 ശതമാനം

കർക്കടകപ്പെയ്ത്തിലും നിറയാതെ ബാണാസുരസാഗർ: നിലവിലെ സംഭരണ അനുപാതം 58.08 ശതമാനം
കർക്കടകപ്പെയ്ത്തിലും നിറയാതെ ബാണാസുരസാഗർ: നിലവിലെ സംഭരണ അനുപാതം 58.08 ശതമാനം
Share  
എഴുത്ത്

News desk

2026 Aug 05, 08:17 AM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പടിഞ്ഞാറത്തറ: കനത്ത മഴ ലഭിച്ചിട്ടും ബാണാസുരസാഗർ അണക്കെട്ടിലെ ജലനിരപ്പിൽ പ്രതീക്ഷിച്ച വർധനവുണ്ടായില്ല. നിലവിൽ 58.08 ശതമാനം മാത്രമാണ് അണക്കെട്ടിലെ വെള്ളത്തിന്റെ സംഭരണ അനുപാതം. ഇത് മുൻവർഷത്തെക്കാൾ പകുതിയോളം കുറവാണ്.


​ജൂലായ് അവസാന വാരത്തോടെ ശക്തി പ്രാപിച്ച മഴയെത്തുടർന്ന് തരിയോട് മലനിരകളിൽനിന്നുള്ള കൈവഴികളിൽ ഒഴുക്ക് വർധിച്ചെങ്കിലും പരമാവധി സംഭരണശേഷിയിലേക്ക് എത്താൻ ഇനിയും ഏറെ സമയമെടുക്കും. മഴക്കാലത്ത് പരമാവധി വെള്ളം സംഭരിക്കുകയെന്ന ലക്ഷ്യത്തോടെ കക്കയം ഷാഫ്റ്റിലേക്കുള്ള ഷട്ടർ നിലവിൽ അടച്ചിട്ടിരിക്കുകയാണ്. 775.60 മീറ്റർ പരമാവധി സംഭരണശേഷിയുള്ള ഡാമിൽ ചൊവ്വാഴ്‌ച വരെയുള്ള ജലനിരപ്പ് 768.30 മീറ്ററാണ്. 772.50 മീറ്ററിലെത്തുമ്പോൾ മാത്രമാണ് ആദ്യ ജാഗ്രതാനിർദേശം നൽകുക. 773 മീറ്ററിൽ ഓറഞ്ച് മുന്നറിയിപ്പും 773.50 മീറ്ററിൽ റെഡ് അലർട്ടും പ്രഖ്യാപിക്കും.


​അണക്കെട്ടിന്റെ പ്രധാന വൃഷ്ടിപ്രദേശമായ തരിയോട് ബാണാസുര മലനിരകളിലെ പുൽമേടുകൾക്കും ചോലവനനങ്ങൾക്കും നാശം സംഭവിച്ചതാണ് കാട്ടരുവികൾ വേഗത്തിൽ വറ്റിപ്പോകാൻ ഇടയാക്കുന്നത്. അതിനാൽ മഴ പെയ്യുമ്പോൾ മാത്രമാണ് ഇപ്പോൾ ഡാമിലേക്ക് വെള്ളമൊഴുകിയെത്തുന്നത്. 2018-ലെ പ്രളയത്തിനുശേഷം ഡാം മാനേജ്മെന്റ്റിന്റെ കർശനമായ മേൽനോട്ടത്തിൽ കൃത്യമായ ജലക്രമീകരണമാണ് അണക്കെട്ടിൽ നടപ്പിലാക്കി വരുന്നത്.

MANNAN
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n