ചെമ്മരത്തൂർ: ദേശീയപാത വികസനത്തിനായി വാഗഡ് കമ്പനി മണ്ണെടുത്ത ഉപ്പിലാറമലയിൽ കനത്തമഴയെത്തുടർന്ന് കടുത്ത മണ്ണിടിച്ചിൽ ഭീഷണി. അശാസ്ത്രീയമായി മണ്ണെടുത്ത ഭാഗങ്ങളാണ് ചെറിയതോതിൽ ഇടിഞ്ഞുതുടങ്ങിയത്. മഴ ശക്തമായാൽ വലിയ രീതിയിൽ മലയിടിച്ചിലുണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ ആശങ്കപ്പെടുന്നു.
ബെഞ്ച് ടൈപ്പിൽ മണ്ണെടുക്കണമെന്ന നിർദേശം പാലിക്കാത്തതാണ് അപകടാവസ്ഥ ഇരട്ടിയാക്കിയത്. മലയുടെ മുകളിലും താഴ്‌വാരത്തും താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിലാണ്. മലയിൽനിന്നുള്ള ചെളിവെള്ളം ഒലിച്ചിറങ്ങി മിങ്കണ്ടി-കീഴൽമുക്ക് റോഡിൽ ഗതാഗതം ദുരിതത്തിലാവുകയും കുറ്റ്യാടി ജലസേചനപദ്ധതിയുടെ കനാൽ നികന്നുതുടങ്ങുകയും ചെയ്തിട്ടുണ്ട്. കൂടാതെ മലയിലേക്ക് വെട്ടിയ താത്കാലിക റോഡിനരികിലെ ഒരു വീടും ഭീഷണി നേരിടുന്നു.
ചൊവ്വാഴ്ച തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് എൽ.വി. രാമകൃഷ്ണൻ, വടകര തഹസിൽദാർ കെ. ലതീഷ് കുമാർ, മെമ്പർ എ.പി. നിഷ, കോട്ടപ്പള്ളി വില്ലേജ് ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ സംഘം സ്ഥലം സന്ദർശിച്ചു. അപകടാവസ്ഥ ബോധ്യപ്പെട്ട സാഹചര്യത്തിൽ ആർ.ഡി.ഒ.യ്ക്കും കളക്ടർക്കും റിപ്പോർട്ട് സമർപ്പിക്കുമെന്നും ജിയോളജി വിഭാഗത്തെ വിവരമറിയിക്കുമെന്നും തഹസിൽദാർ അറിയിച്ചു. സർക്കാരും പഞ്ചായത്തും അടിയന്തരമായി ഇടപെടണമെന്നും അശാസ്ത്രീയ മണ്ണെടുപ്പിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും തിരുവള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































