ഓൺലൈൻ ടാക്സി സമരം അവസാനിപ്പിച്ചു; ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിൽ ചർച്ച തുടരും

ഓൺലൈൻ ടാക്സി സമരം അവസാനിപ്പിച്ചു; ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിൽ ചർച്ച തുടരും
ഓൺലൈൻ ടാക്സി സമരം അവസാനിപ്പിച്ചു; ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിൽ ചർച്ച തുടരും
Share  
എഴുത്ത്

News desk

2026 Aug 04, 05:32 PM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം : നിരക്ക് വർധന ആവശ്യപ്പെട്ട് ഊബർ, ഓല എന്നീ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കെതിരെ ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ നടത്തിവന്ന സമരം സർക്കാറിന്റെ ഇടപെടലിനെത്തുടർന്ന് താൽക്കാലികമായി അവസാനിപ്പിച്ചു. വിഷയത്തിൽ ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിൽ തുടർച്ചയായ ചർച്ചകൾ നടത്താൻ ധാരണയായിട്ടുണ്ട്. ഓൾ കേരള ഓൺലൈൻ ഡ്രൈവേഴ്‌സ് യൂണിയൻ അലയൻസിന്റെ നേതൃത്വത്തിലാണ് ഡ്രൈവർമാർ സമര രംഗത്തിറങ്ങിയിരുന്നത്.


​ഓൺലൈൻ ടാക്‌സി സേവനങ്ങൾക്ക് ഏകീകൃത നിരക്ക് നിശ്ചയിക്കുക, പ്ലാറ്റ്‌ഫോമുകൾ ഈടാക്കുന്ന കമ്മീഷൻ തുക നിയന്ത്രിക്കുക, നിരക്കുകൾ സമഗ്രമായി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയായിരുന്നു സമരം. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന ശക്തമായ നിലപാടിലായിരുന്നു യൂണിയൻ ഭാരവാഹികൾ.


​അതേസമയം, നിരക്കുവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് സർക്കാരിന്റെ 'കേരള സവാരി', 'റാപ്പിഡോ' തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള ടാക്‌സി സേവനങ്ങൾ നേരത്തെ തന്നെ പുനരാരംഭിച്ചിരുന്നു. അഞ്ച് കിലോമീറ്ററിന് കുറഞ്ഞ നിരക്കായി 180 രൂപ നൽകാൻ കേരള സവാരിയും റാപ്പിഡോയും സമ്മതിച്ചതായി യൂണിയൻ നേതാക്കൾ വ്യക്തമാക്കി. മുൻപ് ഇത് 140-160 രൂപ മാത്രമായിരുന്നു. കൂടാതെ, സർക്കാർ നിശ്ചയിച്ചിട്ടുള്ള കിലോമീറ്ററിന് 18 രൂപ എന്ന നിരക്ക് നൽകാനും ഈ കമ്പനികൾ തയ്യാറായിട്ടുണ്ട്.

MANNAN
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n