തിരുവനന്തപുരം : വിഴിഞ്ഞത്ത് ബോട്ടപകടത്തിൽപ്പെട്ട് മത്സ്യത്തൊഴിലാളിയായ ജോണിനെ കാണാതായിട്ട് അഞ്ചു ദിവസമായിട്ടും തിരച്ചിൽ കാര്യക്ഷമമായി നടക്കുന്നില്ലെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. തിരച്ചിലിന് നാവികസേനയുടെ (നേവി) സഹായം തേടണമെന്ന ആവശ്യമുന്നയിച്ച് കുടുംബം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറെ ആശങ്ക അറിയിച്ചു. നിലവിൽ കോസ്റ്റൽ പൊലീസും കോസ്റ്റ് ഗാർഡും നടത്തുന്ന പരിശോധനകൾ പൂർണ്ണമല്ലെന്നും തിരച്ചിൽ ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നതെന്നും കുടുംബം ആരോപിക്കുന്നു.
പ്രകൃതിദുരന്തങ്ങളും വെള്ളപ്പൊക്കവും ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളെ വിളിക്കുന്ന അധികൃതർ, ഒരു മത്സ്യത്തൊഴിലാളി അപകടത്തിൽപ്പെടുമ്പോൾ തിരിഞ്ഞുനോക്കുന്നില്ലെന്ന് കാണാതായ ജോണിന്റെ മകൻ കുറ്റപ്പെടുത്തി. 18 നോട്ടിക്കൽ മൈൽ അകലെവച്ചാണ് അപകടമുണ്ടായത്. അനുകൂല കാലാവസ്ഥയുണ്ടായിട്ടുപോലും അധികൃതർ കാര്യക്ഷമമായി തിരച്ചിൽ നടത്തിയില്ലെന്നും, ഒടുവിൽ മത്സ്യത്തൊഴിലാളികൾ സ്വന്തം നിലയ്ക്കാണ് കടലിലിറങ്ങി പരിശോധന നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ചോ അതിലധികമോ ആളുകൾ അപകടത്തിൽപ്പെട്ടാൽ മാത്രമേ കേന്ദ്രസേന തിരച്ചിലിനിറങ്ങൂ എന്ന മറുപടിയാണ് എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളിൽ നിന്ന് ലഭിച്ചതെന്ന് ജോണിന്റെ മകൾ പറഞ്ഞു. വള്ളത്തിനും വലയ്ക്കും മത്സ്യത്തിനുമെല്ലാം നികുതി ഈടാക്കിയിട്ടും ഇത്രയും വലിയ അവഗണന കാട്ടുന്നത് എന്തിനാണെന്നും അവർ ചോദിച്ചു. ഇതിനിടെ തിരച്ചിൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ഫിഷറീസ് ഓഫീസിലേക്ക് മാർച്ച് നടത്താനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































