എളേറ്റിൽ : കനത്ത മഴയിൽ നവീകരണപ്രവൃത്തികൾ നടക്കുന്ന പരപ്പൻപൊയിൽ-പുന്നശ്ശേരി റോഡിൽ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് പാത അപകടാവസ്ഥയിലായി. മാട്ടുലായിക്കും കുളിരാന്തിരിപ്പാലത്തിനും ഇടയിലുള്ള എളേറ്റിൽ ഈസ്റ്റ് മരുതുള്ളയിലാണ് റോഡിന്റെ ഒരു ഭാഗത്തെ 30 വർഷത്തിലധികം പഴക്കമുള്ള കരിങ്കൽ സംരക്ഷണഭിത്തി ഇടിഞ്ഞത്. നാല് മീറ്ററോളം ഉയരത്തിലും പത്തുമീറ്ററോളം നീളത്തിലുമാണ് ഇവിടെ ഭിത്തി നിർമിച്ചിരുന്നത്.
സംരക്ഷണഭിത്തിയുടെ അടിത്തറയോട് ചേർന്ന ഭാഗത്തുനിന്നും ഈയിടെ മണ്ണ് നീക്കം ചെയ്ത് നിരപ്പാക്കിയിരുന്നു. കനത്ത മഴയിൽ വെള്ളം കുത്തിയൊഴുകിയെത്തിയതും ഭിത്തിയോടുചേർന്നുള്ള മണ്ണ് അശാസ്ത്രീയമായ രീതിയിൽ നീക്കം ചെയ്തതുമാണ് തകർച്ചയ്ക്ക് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മാട്ടുലായി ഇറക്കത്തിൽ കുളിരാന്തിരി പാലം വരെ റോഡിന്റെ ഇരുവശത്തും ഓവുചാൽ നിർമിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. നിലവിൽ അപകടമുണ്ടായ ഭാഗത്തിന്റെ ഒരുവശത്തു മാത്രമാണ് ഓവുചാൽ നിർമാണം നടക്കുന്നത്. കുന്നിൻമുകളിൽ നിന്ന് കൂടുതൽ വെള്ളം ഒഴുകിയെത്തുന്ന ഭാഗത്ത് ഓവുചാൽ നിർമിച്ചിട്ടില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































