കക്കയം ഡാമിൽ ജലനിരപ്പ് 97.76 ശതമാനത്തിലെത്തി; ഷട്ടറുകൾ തുറന്നു

കക്കയം ഡാമിൽ ജലനിരപ്പ് 97.76 ശതമാനത്തിലെത്തി; ഷട്ടറുകൾ തുറന്നു
കക്കയം ഡാമിൽ ജലനിരപ്പ് 97.76 ശതമാനത്തിലെത്തി; ഷട്ടറുകൾ തുറന്നു
Share  
എഴുത്ത്

News desk

2026 Aug 04, 10:13 AM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പേരാമ്പ്ര : കെ.എസ്.ഇ.ബി.യുടെ കുറ്റ്യാടി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായ കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ റിസർവോയറിൽ 97.76 ശതമാനം വെള്ളമായി. 33.98 ദശലക്ഷം ക്യുബിക് മീറ്റർ (എം.സി.എം) സംഭരണശേഷിയുള്ള ഡാമിൽ നിലവിൽ 33.22 എം.സി.എം. വെള്ളമുണ്ട്. 758.04 മീറ്റർ പരമാവധി ജലനിരപ്പുള്ള ഡാമിൽ തിങ്കളാഴ്ചത്തെ അളവുപ്രകാരം 757.73 മീറ്ററാണ് ജലനിരപ്പ്.


​റെഡ് അലർട്ട് പരിധിയായ 757.50 മീറ്റർ പിന്നിട്ടതിനെത്തുടർന്ന് ഞായറാഴ്ച രാത്രി ഡാമിന്റെ രണ്ട് ഷട്ടറുകൾ കാൽ അടി വീതം തുറന്നു. സെക്കൻഡിൽ 12.97 ക്യുബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. ഈ വെള്ളം പെരുവണ്ണാമൂഴി ഡാം റിസർവോയറിലേക്കാണ് എത്തുന്നത്.


​കുറ്റ്യാടി ജലസേചനപദ്ധതിയുടെ ഭാഗമായ പെരുവണ്ണാമുഴി ഡാമിൽ നാല് ഷട്ടറുകളും തുറന്ന് കുറ്റ്യാടിപ്പുഴയിലേക്ക് സെക്കൻഡിൽ 111.39 ക്യൂബിക് മീറ്റർ വെള്ളം ഒഴുക്കിവിടുന്നുണ്ട്. 105.69 എം.സി.എം. സംഭരണശേഷിയുള്ള പെരുവണ്ണാമൂഴിയിൽ നിലവിൽ 75.57 എം.സി.എം. (60 ശതമാനം) വെള്ളമുണ്ട്. 42.7 മീറ്റർ പുനർനിശ്ചയിച്ച സംഭരണപരിധിയുള്ള ഡാമിൽ 39.28 മീറ്ററാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയ ജലനിരപ്പ്.

MANNAN
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n