ഒഞ്ചിയം : തുടർച്ചയായി മണ്ണിടിച്ചിലുണ്ടാകുന്ന മുക്കാളിയിൽ ഒക്ടോബർ 15-നുള്ളിൽ സംരക്ഷണഭിത്തി നിർമിക്കുമെന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി ഉറപ്പ് നൽകി. വടകരയിൽ നടന്ന അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം സ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ. നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കൂടുതൽ തൊഴിലാളികളെ സ്ഥലത്ത് നിയോഗിക്കും.
ഇനി 30 ദിവസത്തെ പ്രവൃത്തിയാണ് ബാക്കിയുള്ളതെന്നും മഴ മാറിനിന്നാൽ ഉദ്ദേശിച്ച സമയത്തിനുള്ളിൽ തന്നെ നിർമാണം പൂർത്തിയാക്കാനാകുമെന്നും കളക്ടർ വ്യക്തമാക്കി. നിർമാണ ജോലികൾ ജില്ലാ ഭരണകൂടം നേരിട്ട് അവലോകനം ചെയ്യും. മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്ക് നൽകാനുള്ള വാടക കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യും. ഏതെങ്കിലും വീടുകൾ ഏറ്റെടുക്കേണ്ടതുണ്ടെങ്കിൽ അത് എൻ.എച്ച്.എ.ഐ പരിശോധിക്കും. പ്രവൃത്തി പൂർത്തിയായ ഭാഗങ്ങളിൽ മണ്ണ് നിറയ്ക്കാത്തതിനാൽ വീട്ടുകാർക്കുള്ള യാത്രാതടസ്സം പരിഹരിക്കുമെന്നും കളക്ടർ ഉറപ്പുനൽകി.
സ്ഥലവാസികൾ തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും നിർമാണത്തിലെ അപാകതകളും കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. കെ.കെ. രമ എം.എൽ.എ, ആർ.ഡി.ഒ. കെ.കെ. പ്രസിൽ, ഷാഫി പറമ്പിൽ എം.പിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി. പ്രദീപ് കുമാർ, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊട്ടക്കാട്ട്, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് സി.ആർ. പ്രഫുൽകൃഷ്ണ, പി. ബാബുരാജ്, എം.വി. ജയപ്രകാശ്, പ്രദീപ് ചോമ്പാല, കെ.പി. ജയകുമാർ, ഷംസീർ ചോമ്പാല, പി. ശ്രീജിത്ത് തുടങ്ങിയവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































