അടിയന്തര ദുരന്തനിവാരണ യോഗം; മരിച്ചവരുടെ കുടുംബത്തിന് ₹8 ലക്ഷം, വീടും സ്ഥലവും നഷ്ടമായവർക്ക് ₹12 ലക്ഷം

അടിയന്തര ദുരന്തനിവാരണ യോഗം; മരിച്ചവരുടെ കുടുംബത്തിന് ₹8 ലക്ഷം, വീടും സ്ഥലവും നഷ്ടമായവർക്ക് ₹12 ലക്ഷം
അടിയന്തര ദുരന്തനിവാരണ യോഗം; മരിച്ചവരുടെ കുടുംബത്തിന് ₹8 ലക്ഷം, വീടും സ്ഥലവും നഷ്ടമായവർക്ക് ₹12 ലക്ഷം
Share  
എഴുത്ത്

News desk

2026 Aug 03, 04:36 PM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്ത ലത്തിൽ മുഖ്യമന്ത്രി അധ്യക്ഷനായ അടിയന്തര ദുരന്തനിവാരണ അവ ലോകന യോഗം സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. ദുരന്തബാധിതർക്കുള്ള ധനസഹായം വർധിപ്പിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കുന്നതിനുമാണ് യോഗത്തിൽ തീരുമാനം.

മഴക്കെടുതിയിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസഹായം നൽകും. വിയോഗചടങ്ങുകൾക്കായി 10,000 രൂപ പ്രത്യേക സഹായവും അനുവദിക്കും.

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്ന കുടുംബങ്ങൾക്ക് വീട് ശുചീകരിക്കുന്നതിനായി 10,000 രൂപ വീതം നൽകും. ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളിലെ രണ്ട് അംഗങ്ങൾക്ക് 300 രൂപ വീതം അടിയന്തര ധനസഹായവും അനുവദിക്കും.

ദുരന്തത്തിൽ വീടും സ്ഥലവും പൂർണമായും നഷ്ടപ്പെട്ടവർക്ക് നൽകുന്ന സഹായം 12 ലക്ഷം രൂപയായും, വീട് മാത്രം നഷ്ടപ്പെട്ടവർക്ക് ആറു ലക്ഷം രൂപയായും വർധിപ്പിക്കാൻ യോഗം തീരുമാനിച്ചു.

ദുരിതാശ്വാസവും പുനരധിവാസ പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ എല്ലാ ബന്ധപ്പെട്ട വകുപ്പുകൾക്കും മുഖ്യമന്ത്രി കർശന നിർദേശം നൽകി. അർഹരായ എല്ലാവർക്കും സർക്കാർ സഹായം കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും യോഗം നിർദേശിച്ചു.

ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി പോലീസ് – 112, ഫയർ ആൻഡ് റെസ്ക്യൂ – 101 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും സർക്കാർ അറിയിച്ചു.

marmma
kuttikkora
MANNAN
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
kuttikkoora

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n