​കനത്ത മഴയിൽ വെള്ളിപറമ്പിൽ വീട് തകർന്നു; ഉറക്കത്തിനിടെ ശബ്ദം കേട്ട് ഓടിയതിനാൽ ദുരന്തമൊഴിവായി

​കനത്ത മഴയിൽ വെള്ളിപറമ്പിൽ വീട് തകർന്നു; ഉറക്കത്തിനിടെ ശബ്ദം കേട്ട് ഓടിയതിനാൽ ദുരന്തമൊഴിവായി
​കനത്ത മഴയിൽ വെള്ളിപറമ്പിൽ വീട് തകർന്നു; ഉറക്കത്തിനിടെ ശബ്ദം കേട്ട് ഓടിയതിനാൽ ദുരന്തമൊഴിവായി
Share  
എഴുത്ത്

News desk

2026 Aug 03, 10:02 AM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം വെള്ളിപറമ്പിൽ പുലർച്ചെയുണ്ടായ ശക്തമായ മഴയിൽ വീട് തകർന്നു വീണു. വെള്ളിപറമ്പ് സ്വദേശിയും ഓട്ടോറിക്ഷ തൊഴിലാളിയുമായ നൗഷാദിന്റെ വീടിന്റെ അടുക്കള, ബാത്റൂം, വർക്ക് ഏരിയ എന്നിവയാണ് പൂർണ്ണമായും തകർന്നത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഈ സമയം വലിയൊരു ഉഗ്രശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്ന നാലംഗ കുടുംബം പെട്ടെന്ന് തന്നെ സിറ്റ്‌ഔട്ടിന്റെ ഭാഗത്തേക്ക് ഓടി മാറിയതിനാലാണ് വൻ ദുരന്തവും ആളപായവും ഒഴിവായത്.


​അപകടത്തിൽ വീട്ടുപകരണങ്ങൾ പൂർണ്ണമായും മണ്ണിൽ പുതഞ്ഞ നിലയിലാണ്. വീടിന് അടിയിലുള്ള മണ്ണ് ഇടിഞ്ഞു താഴേക്ക് പോകുന്നതിനാൽ കെട്ടിടത്തിന്റെ ബാക്കി ഭാഗങ്ങളും ഇപ്പോൾ കടുത്ത അപകടഭീഷണിയിലാണ്. ഇനിയും മഴ ശക്തമായാൽ വീട് പൂർണ്ണമായും തകർന്നു വീഴുമെന്ന ആശങ്കയിലാണ് കുടുംബം. ഇതിന് പുറമെ തൊട്ടടുത്ത വീടിന്റെ മതിലിനോട് ചേർന്നുള്ള ഭാഗവും ഇടിഞ്ഞു വീണിട്ടുണ്ട്. വിവരമറിഞ്ഞ് വാർഡ് മെമ്പറും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

MANNAN
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
kuttikkoora

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n