കട്ടിപ്പാറ: അമ്പായത്തോട്ട് പ്രവർത്തിക്കുന്ന 'ഫ്രഷ് കട്ട്' കോഴിയറവുമാലിന്യ സംസ്‌കരണ പ്ലാന്റ് അടിയന്തരമായി പൂട്ടണമെന്നും നിലവിലെ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകണമെന്നും പി.കെ. ഫിറോസ് എം.എൽ.എ. ആവശ്യപ്പെട്ടു. പ്ലാന്റിന്റെ പ്രവർത്തനം അടിയന്തരമായി തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും ഞായറാഴ്ച പ്ലാന്റ് സന്ദർശിച്ച ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ എം.എൽ.എ. വ്യക്തമാക്കി. താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി, കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സമരസമിതി പ്രവർത്തകരും എം.എൽ.എ.യ്ക്കൊപ്പം ഫാക്ടറി സന്ദർശനത്തിനെത്തിയിരുന്നു.
ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി പ്ലാന്റിന്റെ പ്രവർത്തനം ഉടൻ നിർത്തിവെക്കാൻ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ നിയമസഭയിൽ സബ്‌മിഷൻ ഉന്നയിച്ചിരുന്നതായും ഇതിന്റെ അടിസ്ഥാനത്തിൽ വിദഗ്‌ധസമിതിയെ നിയോഗിച്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി സഭയിൽ അറിയിച്ചിരുന്നതായും അതുസംബന്ധിച്ച നടപടികൾ പുരോഗതിയിലാണെന്നും എം.എൽ.എ. അറിയിച്ചു.
മേഖലയിലെ പ്രധാന ജലസ്രോതസ്സായ പുഴ മലിനമാകാൻ ഇടയാക്കിയ സാഹചര്യം അതിഗൗരവമുള്ളതും പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും വലിയ ഭീഷണിയുമാണ്. പുഴയോരത്ത് പ്രവർത്തിക്കുന്ന പ്ലാന്റിൽ വെള്ളം കയറിയതിനെത്തുടർന്ന് അവിടെ സൂക്ഷിച്ചിരുന്ന അറവുമാലിന്യം ജലസ്രോതസ്സിലേക്ക് ഒഴുകിപ്പോയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച വെള്ളം കയറി പ്ലാന്റിൽനിന്നുള്ള മാലിന്യം ഇരുതുള്ളിപ്പുഴയിലേക്ക് കലർന്നതായി കാണിച്ച് താമരശ്ശേരി പഞ്ചായത്ത് മലിനീകരണ നിയന്ത്രണ ബോർഡിന് റിപ്പോർട്ട് നൽകിയിട്ടുമുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















































