'സർക്കാർ സ്പോൺസേർഡ് വെള്ളപ്പൊക്കം, മുന്നറിയിപ്പില്ലാതെ ഡാം തുറന്നു'; ആരോപണവുമായി സിപിഎം, വീഴ്ച ഉന്നയിച്ച് ഭരണപക്ഷ എംഎൽഎമാരും

'സർക്കാർ സ്പോൺസേർഡ് വെള്ളപ്പൊക്കം, മുന്നറിയിപ്പില്ലാതെ ഡാം തുറന്നു'; ആരോപണവുമായി സിപിഎം, വീഴ്ച ഉന്നയിച്ച് ഭരണപക്ഷ എംഎൽഎമാരും
'സർക്കാർ സ്പോൺസേർഡ് വെള്ളപ്പൊക്കം, മുന്നറിയിപ്പില്ലാതെ ഡാം തുറന്നു'; ആരോപണവുമായി സിപിഎം, വീഴ്ച ഉന്നയിച്ച് ഭരണപക്ഷ എംഎൽഎമാരും
Share  
എഴുത്ത്

News desk

2026 Aug 02, 04:13 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പത്തനംതിട്ട: ജില്ലയിൽ അതിരൂക്ഷമായ മഴക്കെടുതി തുടരുന്നതിനിടയിൽ, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ കടുത്ത വീഴ്ചയുണ്ടായതായി വ്യാപക പരാതി. ഭരണപക്ഷ എംഎൽഎമാർ തന്നെ പരസ്യമായി വിമർശനമുന്നയിച്ചതിന് പിന്നാലെ, പത്തനംതിട്ടയിൽ മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നുവിട്ടത് 'സർക്കാർ സ്പോൺസേർഡ് വെള്ളപ്പൊക്കത്തിന്' കാരണമായെന്ന ഗുരുതര ആരോപണവുമായി സിപിഎമ്മും രംഗത്തെത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ ഭാഗത്തുനിന്ന് യാതൊരുവിധ ഏകോപനവും ഉണ്ടായില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം കുറ്റപ്പെടുത്തി. രണ്ട് ഡാമുകളിലെ വെള്ളം മുന്നറിയിപ്പില്ലാതെ അർദ്ധരാത്രിയിൽ തുറന്നുവിടുകയായിരുന്നുവെന്നും, പ്രളയമുണ്ടായപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


​ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പ്രധാന ചുമതലയുള്ള റവന്യൂ വകുപ്പിന്റെ ഏകോപനമില്ലായ്മയെ ഭരണപക്ഷ എംഎൽഎമാർ തന്നെ ശക്തമായി തുറന്നടിച്ചു. ആറന്മുളയിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നെങ്കിലും പലയിടത്തും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വലിയ പോരായ്മകളുണ്ട്. റാന്നിയിലെ വെള്ളം കയറിയ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ വൃത്തിയാക്കുന്ന കാര്യത്തിൽ ജനപ്രതിനിധികൾക്ക് സർക്കാർ തലത്തിൽ ആവശ്യമായ പിന്തുണ ലഭിച്ചില്ല. റവന്യൂ-തദ്ദേശ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ മന്ദഗതിയിലാകാൻ കാരണമെന്നാണ് വിലയിരുത്തൽ.


​മുന്നറിയിപ്പുകൾ നൽകുന്നതിലും ഏകോപനത്തിലും ഉണ്ടായ വീഴ്ചകളെക്കുറിച്ച് സിപിഎമ്മും ഭരണപക്ഷ ജനപ്രതിനിധികളും ഉന്നയിച്ച അതിരൂക്ഷമായ വിമർശനങ്ങൾ റവന്യൂ മന്ത്രിയും അംഗീകരിച്ചിട്ടുണ്ട്. പോരായ്മകളിൽ അടിയന്തര നടപടിയുണ്ടാകുമെന്ന് മന്ത്രി വിശദീകരിച്ചു. ജില്ലയിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ നൽകുന്ന അടിയന്തര നിർദ്ദേശങ്ങൾ പോലും താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർ കൃത്യമായി നടപ്പാക്കുന്നില്ലെന്ന ആക്ഷേപവും നിലവിൽ ശക്തമാണ്.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n