കോഴിക്കോട്ട് കനത്ത മഴ; കോടഞ്ചേരിയില്‍ ഉരുള്‍പൊട്ടല്‍, കക്കയം ഡാമിൽ ബ്ലൂ അലർട്ട്

കോഴിക്കോട്ട് കനത്ത മഴ; കോടഞ്ചേരിയില്‍ ഉരുള്‍പൊട്ടല്‍, കക്കയം ഡാമിൽ ബ്ലൂ അലർട്ട്
കോഴിക്കോട്ട് കനത്ത മഴ; കോടഞ്ചേരിയില്‍ ഉരുള്‍പൊട്ടല്‍, കക്കയം ഡാമിൽ ബ്ലൂ അലർട്ട്
Share  
എഴുത്ത്

News desk

2026 Aug 02, 08:53 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടയിൽ കോടഞ്ചേരി നിരന്നപാറയിൽ കരിങ്കൽ ക്വാറിക്ക് സമീപം ഉരുൾപൊട്ടലുണ്ടായി. ഉരുൾപൊട്ടലിൽ ഏക്കറുകണക്കിന് കൃഷിഭൂമി ഒലിച്ചുപോയെങ്കിലും സമീപത്ത് വീടുകൾ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. എന്നാൽ, കോടഞ്ചേരി-നിരന്നപാറ റോഡിൽ വൻതോതിൽ മണ്ണും അവശിഷ്ടങ്ങളും ഒഴുകിവന്ന് അടിഞ്ഞുകിടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.


​ജില്ലയിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ കനത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഹെവി വാഹനങ്ങൾ, മൾട്ടി ആക്സിൽ ലോറികൾ, ട്രെയിലറുകൾ, മറ്റ് ഭാരവാഹനങ്ങൾ എന്നിവയ്ക്ക് ചുരത്തിലൂടെ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്; ഈ വാഹനങ്ങൾ കുറ്റ്യാടി ചുരമോ നാടുകാണി ചുരമോ വഴി തിരിഞ്ഞുപോകണം. കൂടാതെ, വിനോദസഞ്ചാര വാഹനങ്ങൾക്കും അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങൾക്കും താമരശ്ശേരി ചുരം വഴി വയനാട്ടിലേക്ക് പ്രവേശിക്കുന്നതിന് താൽക്കാലിക നിരോധനമുണ്ട്. അതേസമയം കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾക്കും ആംബുലൻസ്, ഫയർഫോഴ്സ്, പോലീസ് തുടങ്ങിയ അടിയന്തര-ദുരന്തനിവാരണ സേവന വാഹനങ്ങൾക്കും ഈ നിയന്ത്രണം ബാധകമല്ല.


​മഴ കനത്തതോടെ കോഴിക്കോട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം പൂർണ്ണമായി അടച്ചിടാൻ അധികൃതർ തീരുമാനിച്ചു. പോലീസും വനംവകുപ്പും ഡിടിപിസിയും തദ്ദേശ സ്ഥാപനങ്ങളും ഈ നിരോധനം കർശനമായി നടപ്പാക്കും; ഇതിന്റെ ഭാഗമായി മലബാർ റിവർ ഫെസ്റ്റിവലും മാറ്റിവെച്ചിട്ടുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് കക്കയം ഡാമിൽ ഇപ്പോൾ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്, ജലനിരപ്പ് ഇനിയും ഉയർന്നാൽ ഷട്ടറുകൾ ഉയർത്തും. മുൻപ് ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് മേഖലയിലും കനത്ത ജാഗ്രത തുടരുകയാണ്. അതിനിടെ, ബേപ്പൂർ ഹാർബറിൽ നിന്നും കടലിൽ പോയ മീൻപിടിത്ത ബോട്ട് എൻജിൻ തകരാറിലായി കടലുണ്ടി കപ്പലങ്ങാടിക്ക് പടിഞ്ഞാറ് ഭാഗത്ത് കുടുങ്ങിയെങ്കിലും ബോട്ടിലുണ്ടായിരുന്ന 17 മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n