കോട്ടയം: പൂഞ്ഞാര്‍ പയ്യാനിത്തോട്ടം ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ടുപേര്‍ മരിച്ച ദുരന്തഭൂമിയില്‍ നിന്ന് 15 പവന്‍ സ്വര്‍ണമുള്ള ബാഗ് കണ്ടെടുത്തു. നടക്കല്‍ സ്വദേശികളായ കുട്ടികള്‍ക്കാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഈ ബാഗ് ലഭിച്ചത്. കുട്ടികള്‍ ഉടനടി ബാഗ് പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുബ്രഹ്മണ്യനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് പയ്യാനിത്തോട്ടം പള്ളി വികാരി വഴി ഇത് ഉടമസ്ഥരിലേക്ക് എത്തിക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
ഇന്ന് പുലര്‍ച്ചെയാണ് പൂഞ്ഞാര്‍ പയ്യാനിത്തോട്ടം മേഖലയെ നടുക്കിയ ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തത്തില്‍ 24 വയസ്സുകാരനായ ജോസഫ്, അദ്ദേഹത്തിന്റെ മാതാവ് റജീന എന്നിവര്‍ മരണപ്പെട്ടിരുന്നു. കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്നതിനാലാണ് ജോസഫിന് ഓടി രക്ഷപ്പെടാന്‍ സാധിക്കാതിരുന്നത്. അപകടസമയത്ത് ജോസഫിന്റെ പിതാവ് എം.ജെ. ജോണി അടുത്ത വീട്ടിലായിരുന്നതിനാലും പെണ്‍മക്കളായ ജോമിറ്റും സോമിറ്റും വീട്ടിലില്ലാതിരുന്നതിനാലും ഇവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അതേസമയം, സംസ്ഥാനത്ത് ഇന്നുണ്ടായ കനത്ത മഴക്കെടുതികളില്‍ ഇതുവരെ ഏഴ് മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































