തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റുകൾ നിർമിച്ച് ഓൺലൈൻ ലോട്ടറി തട്ടിപ്പ് നടത്തിയ തമിഴ്‌നാട് സ്വദേശി അറസ്റ്റിലായി. തഞ്ചാവൂർ സ്വദേശിയായ ദിനേശ് (25) ആണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസിന്റെ പിടിയിലായത്. സർക്കാർ മുദ്രകളും വിലാസവും പൂർണമായും ദുരുപയോഗം ചെയ്താണ് ഇയാൾ തട്ടിപ്പിനായി വ്യാജ വെബ്‌സൈറ്റുകൾ തയാറാക്കിയത്.
വ്യാജ വെബ്‌സൈറ്റുകൾ വഴി ഓൺലൈൻ ലോട്ടറി വിൽപ്പന നടത്തി ജനങ്ങളെ വഞ്ചിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ലോട്ടറി വകുപ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വെബ്‌സൈറ്റുകളുടെ ഡൊമൈൻ വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള യുപിഐ ഇടപാടുകളും കേന്ദ്രീകരിച്ച് സൈബർ പൊലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കായി സൈബർ പൊലീസ് പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള സംസ്ഥാന ഭാഗ്യക്കുറി യാതൊരു കാരണവശാലും ഓൺലൈൻ വഴിയോ മൊബൈൽ ആപ്പുകൾ വഴിയോ വിൽക്കുന്നില്ലെന്നും, ഇത്തരം ഓൺലൈൻ ലോട്ടറി വാഗ്ദാനങ്ങൾ പൂർണമായും വ്യാജമാണെന്നും അധികൃതർ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































